മോഷണത്തിന്‍റെ ‘ഹൈറേഞ്ച്’..!  ബിഎസ്എൻ എല്ലിന്‍റെ ​ഇൻ​സ്ട്രു​മെ​ന്‍റേഷ​ൻ റൂം തകർത്ത് കൊണ്ടുപോയത് 250 കിലോ കോപ്പർ; നാട്ടുകാരെ ഇ​ന്‍റ​ര്‍​നെ​റ്റി​ന് പു​റ​ത്തു നി​ര്‍​ത്തി​യ ക​ള്ള​ന്‍ ഇ​പ്പോ​ഴും ‘പ​രി​ധി​ക്ക് പു​റ​ത്ത്’…

കോ​ഴി​ക്കോ​ട്: നാ​ടി​നെ​യാ​കെ ഇ​ന്‍റ​ര്‍​നെ​റ്റ് ഇ​ല്ലാ​ത്ത ലോ​ക​ത്ത് മണിക്കൂറുകൾ നി​ര്‍​ത്തി​ച്ച ക​ള്ള​നെ പി​ടി​കൂ​ടാ​ന്‍ ക​ഴി​യാ​തെ പോ​ലീ​സ്.

രാ​മ​നാ​ട്ടു​ക​ര ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീസി​നോ​ടു​ചേ​ർ​ന്ന ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ റൂം ​ത​ക​ർ​ത്ത് കേ​ബി​ളി​ന​ക​ത്തു​നി​ന്ന് 250 കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന കോ​പ്പ​ർ വ​യ​ർ ആ​ണ് ക​ള്ള​ന്‍ കൊ​ണ്ടു​പോ​യ​ത്.​

ഇ​തേ തു​ട​ർ​ന്ന് രാ​മ​നാ​ട്ടു​ക​ര​യി​ലേ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​ക​ളും 350ൽ​പ​രം ലാ​ൻ​ഡ് ലൈ​ൻ ഫോ​ണു​ക​ളും നി​ശ്ച​ല​മാ​യി​രു​ന്നു.

സ​മീ​പ​ത്തെ സിസി​ടി​വി​ക​ള്‍ അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും പോ​ലീ​സി​ന് തു​മ്പു​ണ്ടാ​ക്കാ​ന്‍ ആ​യി​ല്ല. കേ​ബി​ള്‍ സം​ബ​ന്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ള്‍​ക്ക് മാ​ത്ര​മേ കൃ​ത്യ​മാ​യി ഇ​ത്ത​ര​മൊ​രു മോ​ഷ​ണം ന​ട​ത്താ​ന്‍ ക​ഴി​യൂവെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

മു​ന്‍​പ് സ​മീ​പ​ത്തെ ഒ​രു ക​ട​യി​ല്‍ ഷോ​ര്‍​ട്ട് സ​ര്‍​ക്യു​ട്ട് മൂ​ലം രാ​ത്രി​യി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ പ​ല ക​ട​യു​ട​മ​ക​ളും സി​സി​ടി​വി ഓ​ഫ് ചെ​യ്താ​ണ് ക​ട​പൂ​ട്ടാ​റു​ള്ള​ത്.

ഇ​തും തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.വ​ലി​യ വാ​ഹ​ന​ത്തി​ൽ മാ​ത്ര​മേ ഇ​ത്ര​യ​ധി​കം തൂ​ക്ക​മു​ള്ള വ​യ​ർ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യൂ​വെ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കു​ന്നു​.

ഒ​രു കി​ലോ കോ​പ്പ​ർ വയറിന് 2000 ത്തോ​ളം രൂപ വി​ല​വ​രും. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്കും മൂ​ന്ന​ര​യ്ക്കും ഇ​ട​യി​ലാ​കാം മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. പുലർച്ചെ 1.41നാണ് ​ഇ​ന്‍റർ​നെ​റ്റും ടെ​ലി​ഫോ​ൺ ബ​ന്ധ​വും നാ​ട്ടി​ലാ​കെ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടത്.

Related posts

Leave a Comment