മണ്ണാര്‍ക്കാട് നഗരത്തില്‍ മലിനജലം റോഡിലൊഴുകുന്നു

PKD-WATERCHELIമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയേറി. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി മഴവെള്ളചാലുകള്‍ മൂടിയതോടെ മാലിന്യം ഒന്നാകെ റോഡിലൂടെ ഒഴുകുന്ന സ്ഥിതിയാണ്. പദ്ധതിയുടെ ഭാഗമായി വീതികൂട്ടിയ ഭാഗങ്ങളിലെല്ലാം  അഴുക്കുചാലുകള്‍ മുടിക്കിടക്കുകയാണ്.

ആല്‍ത്തറ ജംഗ്ഷന്‍, കോടതിപ്പടി ബസ് സ്റ്റാന്‍ഡ് പരിസരം, ആശുപത്രിപ്പടി എന്നിവിടങ്ങളിലാണ് വെള്ളം റോഡിലൂടെ ഒഴുകുന്നത്. മഴക്കാലം വന്നെത്തിയിട്ടും മഴവെള്ളചാലുകള്‍ വൃത്തിയാക്കിയിട്ടില്ല.  ഇതിനിടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ചെറിയ തോതില്‍ സ്ലാബുകള്‍ ഇളക്കി പരിശോധന നടത്തിയിരുന്നു.  ഹോട്ടല്‍ മാലിന്യം, കക്കൂസ് മാലിന്യം എന്നിവയെല്ലാം റോഡിലൂടെ ഒഴുകുന്നുണ്ട്. ഇതെല്ലാം ശ്രദ്ധിക്കേണ്ട ആരോഗ്യവകുപ്പ് അധികൃതര്‍ മൗനം പാലിക്കുകയാണ്.

Related posts