ഓച്ചിറ: ദിശാബോധം നഷ്ടപ്പെട്ട് സര്നാശത്തിലേക്ക് പോകുന്ന ഇന്നത്തെ തലമുറയെ നന്മയിലേക്ക് നയിക്കുന്നത ിന ് ഭൗതീക വിദ്യാഭ്യാസത്തിനൊപ്പം മതപഠനവും ദൈവീകചിന്തകളും വളര്‍ത്തിയെടു ക്കേണ്ടത് ഏറെഅനിവാര്യമാണെന്ന് ഇസ്ലാമികമതപണ്ഡിതന് അബ്ദുല്ഷുക്കൂര് മൗലവിഅല്ക്കാസ്മി. കുലശേഖരപുരം പുന്നക്കുളത്ത്മദ്യഷാപ്പ് സ്ഥാപിക്കുന്നതിനെതിരായിന ടന്നുവരുന്നജനകീയ സമരത്തിന്റെ പതിനെട്ടാംദിവസത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മതസൗഹ ാര്ദ്ദസംഗമവും ഇഫ്താര്വിരുന്നിന്റെ ഉദ്ഘാടനകര്മ്മവുംനിര്വഹിച്ച്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാനുഷികമൂല്യങ്ങളിലേക്ക് നയിക്കുന്നമതപഠനത്തിന്റെകുറവാണ് പുതിയതലമുറമദ്യത്തിന്റെയും മയക്കുമരുന്ന ിന്റെയും അടിമകളായിക്രൂരമായകുറ്റകൃത്യ ങ്ങളിലേക്ക്അകപ്പെട്ടുപോകുന്നതെന്ന് അദ്ദേഹംചൂണ്ടിക്കാട്ടി. മദ്യമുണ്ടാക്കുന്ന വിപത്തിനെ തിരിച്ചറിഞ്ഞ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മദ്യം നിക്ഷിപ്തമാക്കിയ പ്രവാചകന് മുഹമ്മദ് നബിയുടെതീരുമാനം ഈ കാലഘട്ടത്തില്ഏറെ പ്രസക്തമാകു കയാണെന്ന്അദ്ദേഹംചൂണ്ടിക്കാട്ടി.
ഒന്നോരണ്ടോവ്യക്തികളുടെതൊഴിലിന്റെ പേരില്ഒരു പ്രദേശത്തിന്റെസൈ്വര്യജിവിതം തകര്‍ക്കുവാന്‍ പോകുന്ന പുന്നക്കുളത്തെ പുതിയഷാപ്പ്ഒരുകാരണവശാലും പ്രവര്‍ത്തിപ്പിക്കുവാന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന്മുഖ്യപ്രഭാഷണം നടത്തിയ ആര്. രാമചന്ദ്രന് എംഎല്‍എ അഭിപ്രായപ്പെട്ടു. കെ.എസ്.പുരം സുധീര്ചടങ്ങില് അദ്ധ്യക്ഷത വഹിച്ചു. ആര്.ധനരാജന്,കെ.രാജശേഖരന്, എം. അന്‍സാര്‍, എം.എ. സലാം, അഡ്വ. അനില്‍.എസ്.കല്ലേലിഭാഗം, നീലികുളംസദാനന്ദന്, വി.വിജയന്, ശ്രീദേവി ഉണ്ണിത്താന്, ശ്രീദേവിമോഹനന്, അശോകന് കുറുങ്ങപ്പള്ളി, രാധാകൃഷ്ണന് പെരുമ്പലത്ത്, ആദിനാട് നാസര്‍, പി.ബി.രാജന്‍പിള്ള, തൊടിയൂര്വസന്തകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.