കൊച്ചി: ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. കലൂരില്‍ ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച æകുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നുêഅദ്ദേഹം. മദ്യനയം പ്രഖ്യാപിച്ചതിന് പിന്തുണയുമായി ഒട്ടേറെ പേര്‍ ദിവസേന വിളിക്കുന്നുണ്ട്. നാട്ടിലെ ഓരോæകുടുംബിനിക്കും ആശ്വാസകരമായ മദ്യനയത്തില്‍ നിന്നു പിന്നോട്ടില്ല.
ഒരുêവശത്ത് പ്രതിപക്ഷം അക്രമരാഷ്ട്രീയം കൊണ്ട് കേരളത്തിന്റെ മനസമാധാനം നഷ്ടപ്പെടുത്തുമ്പോള്‍ മറുവശത്ത് ബിജെപി കേരളത്തെ വര്‍ഗീയവത്ക്കരിക്കാനാണ് ശ്രമിക്കുന്നത്. യുഡിഎഫിന് ചെയ്യുന്ന ഓരോ വോട്ടും പുരോഗതിക്കും സമാധാനത്തിനുമുള്ളതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഹൈബി എറണാകുളത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. വിവിധ കാരണങ്ങളാല്‍ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതില്‍ ഹൈബി ഈഡന്‍ മുന്‍പന്തിയിലാണെന്ന്êസുധീരന്‍ പറഞ്ഞു. æ
ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ്, ഭാരവാഹികളായ ടോണി ചമ്മണി, ലിനോ ജേക്കബ്, പി.എന്‍. പ്രസന്നകുമാര്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോസഫ്, കെ.വി.പി. കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ എം.ജി. അരിസ്റ്റോട്ടില്‍, ദീപക് ജോയ് തുടങ്ങിയവര്‍ കുടുംബയോഗത്തില്‍ പങ്കെടുത്തു.
കൊച്ചി: കൊച്ചി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്റേഷന്റെ റോഡ്‌ഷോ കുമ്പളങ്ങി പത്താം വാര്‍ഡിലെ കടുങ്ങാംപറമ്പില്‍ നിന്നാരംഭിച്ച് പഴങ്ങാട് മാര്‍ക്കറ്റില്‍ സമാപിച്ചു. സ്ഥാനാര്‍ഥിക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് മാര്‍ട്ടിന്‍ ആന്റണി, വൈസ് പ്രസിഡന്റ് അമല ബാബു, സി.ജെ. ആന്റണി, ഉഷ പ്രദീപ്, എന്‍.എസ്. സുബീഷ്, മാര്‍ഗരറ്റ് ലോറന്‍സ്, തോമസ് ആന്റണി, കെ.സി. ജോസഫ്, കെ.എഫ്. പീറ്റര്‍, നെല്‍സണ്‍ കോച്ചേരി, സൗമ്യ സുബിന്‍, ജ്യോതി ജൂഡ് എന്നിവരും ഉണ്ടായിരുന്നു.
സൈക്കിളില്‍ പത്രവിതരണം നടത്തി പഠനത്തിനുള്ള പണം കണെ്ടത്തി എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കെ.ജെ. അഖിലിന് ഡൊമിനിക് പ്രസന്റേഷന്‍ പൊന്‍പതക്കം സമ്മാനിച്ചു. മട്ടാഞ്ചേരിയില്‍ ലോബോ ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രചാരണം ബാങ്ക് ജംഗ്ഷന്‍, എല്‍ജി മുക്ക്, മോഡിഭട്ട്, പച്ചക്കറി മാര്‍ക്കറ്റ് വഴി പുതിയ റോഡില്‍ സമാപിച്ചു. കണ്ണമാലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗത്തിലും ഡൊമിനിക് പങ്കെടുത്തു.