വടകര: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്റെ പ്രചാരണ പരിപാടിക്ക് തുടക്കമായി. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ദിവസം തന്നെ ഓര്‍ക്കാട്ടേരിയില്‍ നടന്ന കണ്വന്ഷന് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എം.കെ. ഭാസ്കരന് അധ്യക്ഷത വഹിച്ചു. പുത്തൂര്‍ അസീസ്, എ.ടി. ശ്രീധരന്, ഒ.കെ. കുഞ്ഞബ്ദുള്ള, പി.കെ. കുഞ്ഞിക്കണ്ണന്, ക്രസന്റ് അബ്ദുല്ല, പി. രാമകൃഷ്ണന്, പറമ്പത്ത് പ്രഭാകരന്, കെ ബാലകൃഷ്ണകുറുപ്പ്, കൂര്‍ക്കയില്‍ ശശി, കെ.കെ. കൃഷ്ണന്, കെ.കെ. കുഞ്ഞമ്മദ് എന്നിവര്‍ പങ്കെടുത്തു.
വടകര ബുസ്താനുല്‍ ഉലൂം കോളജ് സന്ദര്‍ശിച്ച മനയത്ത് ചന്ദ്രന് സ്ഥാപന അധികാരികളോടും നാട്ടുകാരോടും വോട്ട് ചോദിച്ചു. അഡ്വ സി. വത്സലന്‍, പുത്തുര്‍ അസീസ്, എന്‍.പി. അബ്ദുല്ല ഹാജി, പ്രൊഫ കെ.കെ. മഹമൂദ്, സുബൈര്‍ ഹാജി, ചൊക്രന്റവിട ചന്ദ്രന്, പി.എസ്. രഞ്ജിത്ത് കുമാര്‍, പുറന്തോടത്ത് സുകുമാരന്‍, പി.സി. ഹസ്സന് കുട്ടി ഹാജി, അഫ്നാസ് ചോറോട് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ഗാന്ധി പ്രതിമയില്‍ നേതാക്കളോടൊപ്പമെത്തി പുഷ്പാര്‍ച്ചനയും നടത്തി. ഏതാനും കല്യാണ വീടുകളും സ്ഥാനാര്‍ഥി സന്ദര്‍ശിക്കുകയുണ്ടായി.