93 രോ​ഗി​ക​ളെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​; ഡോ​ക്ട​ർ​ക്ക് വ​ധ​ശി​ക്ഷ

കെ​യ്റോ: ലൈം​ഗി​ക​മാ​യി രോ​ഗി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഡോ​ക്ട​റെ തൂ​ക്കി കൊ​ല്ലാ​ൻ വി​ധി​ച്ച് കോ​ട​തി. ഈ​ജി​പ്തി​ലാ​ണ് സം​ഭ​വം. ത​ന്‍റെ ക്ലി​നി​ക്കി​ലെ​ത്തി​യ 93 രോ​ഗി​ക​ളെ​യാ​ണ് ഡോ​ക്ട​ർ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. ഈ​ജി​പ്തി​ലെ ഗ്രാ​ൻ​ഡ് മു​ഫ്തി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷ​മാ​ണ് കേ​സി​ൽ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന​ത്. 

കെ​യ്റോ​യി​ലെ ശു​ബ്ര​യ്ക്ക് സ​മീ​പ​മു​ള്ള ക്ലി​നി​ക്കി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. ഡോ​ക്ട​ർ​ക്കെ​തി​രെ ഒ​രു സ്ത്രീ ​പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് പീ​ഡ​ന​ങ്ങ​ളു​ടെ ക​ഥ പു​റ​ത്താ​വു​ന്ന​ത്. ഡോ​ക്ട​ർ ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്തു​ന്ന​തി​ന് പ​ക​ര​മാ​യി ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് സ്ത്രീ ​ആ​രോ​പി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ലൈം​ഗി​ക ദു​രു​പ​യോ​ഗം ക്ലി​നി​ക്കി​ൽ ന​ട​ത്തി​യ​തി​നു​ള്ള തെ​ളി​വ് കി​ട്ടി.

ക്ലി​നി​ക്കി​ലെ നി​രീ​ക്ഷ​ണ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഡോ​ക്ട​ർ 93 രോ​ഗി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യി​ട്ടു​ള്ള തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​ത്. ചി​ല​ർ ഡോ​ക്ട​റു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് സ​മ്മ​തി​ച്ചു.

എ​ന്നാ​ൽ സ​മ്മ​തി​ക്കാ​ത്ത മ​റ്റു​ള്ള​വ​രെ മ​രു​ന്ന് ന​ൽ​കി മ​യ​ക്കി​യ​തി​ന് ശേ​ഷം പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് പു​റ​മേ ഡോ​ക്ട​ർ രോ​ഗി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്ന് തെ​ളി​ഞ്ഞു.

 

Related posts

Leave a Comment