മൂവാറ്റുപുഴ: മനുഷ്യന്റെ അക്രമതൃഷ്ണയാണ് പരിസ്ഥിതി നാശത്തിന്റെ യഥാര്‍ഥ കാരണമെന്ന് പരിസ്ഥിതി സ്നേഹിയും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ടി.കെ.എ.നായര്‍. നിര്‍മല കോളജിലെ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രകൃതിയുടെമേല്‍ ആധിപത്യം സ്ഥാപിച്ച് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന മനോഭാവം മാറിയെങ്കില്‍ മാത്രമേ പരിസ്ഥിതി ദിനാഘോഷങ്ങള്‍ക്ക് അര്‍ഥമുണ്ടാകുകയുള്ളൂ.മനുഷ്യനെ വേദനപ്പിക്കുന്നവന് മരത്തെയും വേദനിപ്പിക്കും. ഇതിനെതിരായി വളരുന്ന തലമുറയില്‍ ‘സെന്‍സിറ്റിവിറ്റി’ ഉണ്ടാകണം.
നദികളില്‍ നിന്ന് മണല്‍ വാരുന്നതും മാലിന്യങ്ങള്‍ നദിയില്‍ ഒഴുക്കുന്നതും നദികളുടെ നാശത്തിന് കാരണമായി. ജലമലിനീകരണത്തിനും പരിസ്ഥി മലിനീകരണത്തിനുമെതിരെയുള്ള ജീവിത ശൈലി രൂപപ്പെട്ടുവരണം. പരിസ്ഥിതി സംരക്ഷണവും വികസനവും കൂടി ഒരുമിച്ചുപോകുന്ന സമീപനമാണ് രാഷ്ട്രപുരോഗതിക്ക് ആവശ്യമെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു. നിര്‍മല കോളജിലെ മാതൃകാപരമായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കിയ അദ്ദേഹം കാമ്പസില്‍ നക്ഷത്രവനം സ്ഥാപിക്കുന്നതിനായി അമ്പതിനായിരം രൂപയും സംഭാവന ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ജോസ് കാരികുന്നേല്‍, ബര്‍സാര്‍ ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. ജിജി കെ. ജോസഫ്, ജെയ്ബി സിറിയക് എന്നിവര്‍ പ്രസംഗിച്ചു.