മന്ത്രിക്കെതിരേ കോടതിയില്‍ ‘വ്യാജരേഖ’: വട്ടുകുളത്തിനെതിരേ നടപടിക്കു ഹര്‍ജി

CNതൃശൂര്‍: മന്ത്രി സി.എന്‍. ബാലകൃഷ്ണനും കണ്‍സ്യൂമര്‍ഫെഡ് മേധാവികളും അടക്കം എട്ടു പേര്‍ക്കെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തന്റെ കത്തെന്ന് അവകാശപ്പെട്ടു സമര്‍പ്പിക്കപ്പെട്ട രേഖ വ്യാജമാണെന്ന് ആരോപിച്ചു പി.എ. ശേഖരന്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി.

മന്ത്രിക്കും കണ്‍സൂമര്‍ഫെഡ് മേധാവികള്‍ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിക്കൊപ്പം തെളിവായി തന്റെ വ്യാജകത്ത് നല്‍കിയ ജോര്‍ജ് വട്ടുകുളത്തിനെതിരേ വ്യാജരേഖ ചമച്ചതിനു നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തന്റെ പേരിനു മുന്നിലുള്ള പി.എ. എന്ന ഇനീഷ്യല്‍ മന്ത്രിയുടെ പി.എ. എന്നാണെന്നു കോടതിയെ തെറ്റിധരിപ്പിച്ചിട്ടുണ്ടെന്നും ഡിസിസിഐ ജനറല്‍ സെക്രട്ടറിയായ പി.എ. ശേഖരന്‍ ഹര്‍ജിയില്‍ ആരോപിച്ചു.

Related posts