ഗൂഢ കറൻസികൾ വിലക്കി

മും​​​ബൈ: ബി​​​റ്റ്കോ​​​യി​​​ൻ പോ​​​ലു​​​ള്ള ഗൂ​​​ഢ ക​​​റ​​​ൻ​​​സി​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നു റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ വി​​​ല​​​ക്ക്. പേ​​​മെ​​​ന്‍റ് ബാ​​​ങ്കു​​​ക​​​ളും മ​​​റ്റും ത​​​ങ്ങ​​​ളു​​​ടെ ഡാ​​​റ്റ ഇ​​​ന്ത്യ​​​യി​​​ലെ സെ​​​ർ​​​വ​​​റു​​​ക​​​ളി​​​ലേ സൂ​​​ക്ഷി​​​ക്കാ​​​വൂ എ​​​ന്നും റി​​​സ​​​ർ​​​വ് ബാ​​​ങ്ക്.ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​ർ​​​ജി​​​ത് പ​​​ട്ടേ​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന പ​​​ണ​​​ന​​​യ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം ബാ​​​ങ്ക് അ​​​റി​​​യി​​​ച്ച​​​താ​​​ണ് ഈ ​​​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ.

ബാ​​​ങ്കു​​​ക​​​ൾ, ബാ​​​ങ്കി​​​ത​​​ര ധ​​​ന​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക​​​ൾ, പേ​​​മെ​​​ന്‍റ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​‌​​​ത്തി​​​ൽ വ​​​രു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം ഗൂ​​​ഢ ക​​​റ​​​ൻ​​​സി വി​​​ല​​​ക്ക് ബാ​​​ധ​​​ക​​​മാ​​​ണ്. ബ്ലോ​​​ക്ക് ചെ​​​യി​​​ൻ സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​യി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യി ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ലൂ​​​ടെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​ണു ഗൂ​​​ഢ​​ക​​​റ​​​ൻ​​​സി​​​ക​​​ൾ. ഇ​​​തി​​​ൽ ഏ​​​റ്റ​​​വും വ​​​ലു​​​ത് ബി​​​റ്റ്കോ​​​യി​​​ൻ ആ​​​യി​​​രു​​​ന്നു.

ഒ​​​രു ബി​​​റ്റ്കോ​​​യി​​​ന് 17,000 ഡോ​​​ള​​​ർ വ​​​രെ വി​​​ല ഉ​​​യ​​​ർ​​​ന്നി​​​ട്ട് ഇ​​​പ്പോ​​​ൾ 6000 ഡോ​​​ള​​​റി​​​ലേ​​​ക്കു താ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​പ്പോ​​​ൾ ഗൂ​​​ഢ ക​​​റ​​​ൻ​​​സി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ നി​​​ശ്ചി​​​ത കാ​​​ലാ​​​വ​​​ധി​​​ക്ക​​​കം ബ​​​ന്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം. ഗൂ​​​ഢ​​​ക​​​റ​​​ൻ​​​സി​​​ക​​​ളെ​​​പ്പ​​​റ്റി റി​​​സ​​​ർ​​​വ് ബാ​​​ങ്ക് നേ​​​ര​​​ത്തെ ഒ​​​ന്നി​​​ലേ​​​റെ​​​ത്ത​​​വ​​​ണ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്കി​​​യി​​​രു​​​ന്ന​​​താ​​​ണ്.

ഇ​​​തേ​​സ​​​മ​​​യം, ഡി​​​ജി​​​റ്റ​​​ൽ ക​​​റ​​​ൻ​​​സി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യെ​​​പ്പ​​​റ്റി പ​​​ഠി​​​ക്കാ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ക​​​മ്മി​​​റ്റി​​​യെ വ​​​ച്ചു. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ കേ​​​ന്ദ്ര ബാ​​​ങ്കു​​​ക​​​ളും ഈ ​​​വി​​​ഷ​​​യം പ​​​ഠി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ക​​​റ​​​ൻ​​​സി​​​യും നാ​​​ണ​​​യ​​​ങ്ങ​​​ളും കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ളും അ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളും മാ​​​റി​​​യ സാ​​​ങ്കേ​​​തി​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഈ ​​​പ​​​ഠ​​​നം.

പേ​​​ടി​​​എം പോ​​​ലു​​​ള്ള എ​​​ല്ലാ പേ​​​മെ​​​ന്‍റ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും അ​​​വ​​​രു​​​ടെ ഡാ​​​റ്റ ഇ​​​ന്ത്യ​​​യി​​​ലെ സെ​​​ർ​​​വ​​​റു​​​ക​​​ളി​​​ൽ മാ​​​ത്ര​​​മേ സൂ​​​ക്ഷി​​​ക്കാ​​വൂ എ​​​ന്നും ബാ​​​ങ്ക് നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​പ്പോ​​​ൾ പ​​​ല​​​രും വി​​​ദേ​​​ശ​​​ത്തെ സെ​​​ർ​​​വ​​​റു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ജി​​​വി​​​എ മാ​​​റ്റി

സാ​​​ന്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച​​​യെ​​​പ്പ​​​റ്റി​​​യു​​​ള്ള വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ൽ ജി​​​ഡി​​​പി (മൊ​​​ത്ത ആ​​​ഭ്യ​​​ന്ത​​​ര ഉ​​ത്​​​പാ​​​ദ​​​നം) പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​ൻ റിസർവ് ബാ​​​ങ്ക് തീ​​​രു​​​മാ​​​നി​​​ച്ചു. 2015 മു​​​ത​​​ൽ ജി​​​വി​​​എ(​​​മൊ​​​ത്ത മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന) ആ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ജി​​​ഡി​​​പി​​​യി​​​ൽ​​നി​​​ന്നു പ​​​രോ​​​ക്ഷ നി​​​കു​​​തി​​​ക​​​ളും സ​​​ബ്സി​​​ഡി​​​ക​​​ളും ത​​​ട്ടി​​​ക്കി​​​ഴി​​​ച്ചു​​​ള്ള​​​താ​​​ണു ജി​​​വി​​​എ.

ഇ​​​തു ന​​​ല്കു​​​ന്ന ചി​​​ത്രം അ​​​ത്ര കൃ​​​ത്യ​​​മ​​​ല്ലെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വി​​​നെത്തു​​​ട​​​ർ​​​ന്നാ​​​ണു 2015നു ​​​മു​​​ന്പു​​​ണ്ടാ​​​യി​​​രു​​​ന്ന രീ​​​തി​​​യി​​​ലേ​​​ക്കു മാ​​​റു​​​ന്ന​​​ത്. ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ സെ​​​ൻ​​​ട്ര​​​ൽ സ്റ്റാ​​​റ്റി​​​സ്‌​​​റ്റി​​​ക്സ് ഓ​​​ഫീ​​​സ് (സി​​​എ​​​സ്ഒ) റി​​​സ​​​ർ​​​വ് ബാ​​​ങ്കും ഒ​​​ന്നി​​​ച്ചാ​​​ണു ജി​​​വി​​​എ സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​പ്പോ​​​ൾ ഒ​​​ന്നി​​​ച്ചു​​​ത​​​ന്നെ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

Related posts