മമ്മൂട്ടി വീണ്ടും ക്ലാസെടുക്കും

EKM-MAMMOOTYഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് മഴയെത്തും മുമ്പേ എന്ന ചിത്രത്തില്‍ കോളജ് അധ്യാപകനായി അഭിനയിച്ച മമ്മൂട്ടി വീണ്ടും കോളജ് അദ്ധ്യാപകനാകാന്‍ തയാറെടുക്കുന്നു. അജയ് വാസുദേവനാ ണ് ചിത്രം സംവി ധാനം ചെയ്യാന്‍ പോകുന്നത്. അടുത്ത വര്‍ ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മമ്മൂട്ടിയുടെ സൂപ്പര്‍ സ്റ്റാര്‍ ഇമേജ് പരമാവധി ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു എന്റര്‍ടെയ്‌നറായിരിക്കും ചിത്രം എന്ന് തിരക്കഥാ കൃത്ത് ഉദയ്കൃഷ്ണ പറയുന്നു.തിരക്കഥയുടെ ജോലികള്‍ ആരംഭിക്കാന്‍ പോവുന്നതെയുള്ളു എന്ന് ഉദയകൃഷ്ണ വ്യക്തമാക്കി.

പോക്കിരി രാജ, തുറുപ്പുഗുലാന്‍ എന്നീ ചിത്രങ്ങളില്‍ ഉദയ്കൃഷ്ണ മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജാധിരാജ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തത് അജയ് ആയിരു ന്നു. അതേസമയം ദിലീപ് നായകാനാകുന്ന ചിത്രത്തിനായി ഉദയും അജയ്‌യും ഒന്നിക്കുന്നു എന്ന് മുമ്പ് അറിയിച്ചിരുന്നു. എന്നാല്‍ അടുത്ത മേയ് വരെ ദിലീപ് തിരക്കിലായതിനാല്‍ പ്രോജക്ട് മാറ്റിവച്ചിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണ്.

Related posts