അ​ച്ഛ​ൻ വ​ഴ​ക്കു​പ​റ​യു​മെ​ന്ന് പേ​ടി​ച്ച് നാ​ടു​വി​ട്ട സാ​ബു​മോ​നെ  19 വ​ർ​ഷ​ത്തി​ന് ശേ​ഷ​വും പോ​ലീ​സ് തി​ര​യു​ന്നു; അ​ന്ന​ത്തെ പൊ​ടി​മീ​ശ​ക്കാ​ര​ൻ ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യാ​യി​രി​ക്കാം; ലു​ക്കൗ​ട്ട് നോ​ട്ടീ​സു​മാ​യി ബാ​ല​രാ​മ​പു​രം പോ​ലീ​സ്

കാ​ണാ​താ​കു​ന്ന​തി​നു മു​ന്പു​ള്ള സാ​ബു​ന്‍റെ ഫോ​ട്ടോ, പോ​ലീ​സി​ന്‍റെ സാ​ങ്ക​ൽ​പ്പി​ക ചി​ത്രം.

വെ​ങ്ങാ​നൂ​ർ: പ​ത്തൊ​ന്പ​തു വ​ർ​ഷം മു​ന്പ് കാ​ണാ​താ​യ ആ​ളെ ക​ണ്ടെ​ത്താ​ൻ ബാ​ല​രാ​മ​പു​രം പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.​

ബാ​ല​രാ​മ​പു​രം ആ​ർ​സി​തെ​രു​വ് വ​ട്ട​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ത​മ്പി​യ​ച്ച​ന്‍റെ നാ​ല് മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​യ സാ​ബു​വി​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

1992 ന​വം​ബ​ർ ഒ​ന്പ​തി​ന് രാ​ത്രി​യി​ലാ​ണ് സാ​ബു​വി​നെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ​ത്. കോ​ട്ടു​കാ​ൽ മു​ത്താ​ര​മ്മ​ൻ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന സാ​ബു വീ​ട്ടു​കാ​ര​റി​യാ​തെ സി​നി​മ കാ​ണാ​ൻ പോ​യ​ത് പി​താ​വ​റി​യും എ​ന്ന ഭ​യ​ത്താ​ൽ നാ​ടു​വി​ട്ട​തെ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ മൊ​ഴി ന​ൽ​കി​യ​താ​യി സി​ഐ​ബി​ജു​കു​മാ​ർ അ​റി​യി​ച്ചു.

​പ​ത്തൊ​ന്പ​ത് വ​ർ​ഷം മു​ൻ​പ് വീ​ട്ടു​കാ​ർ ന​ൽ​കി​യ കേ​സി​ൽ അ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​വും ഫ​ലം ക​ണ്ടി​ല്ല. കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് പു​ന​ര​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ കി​ട്ടു​ന്ന​വ​ർ വി​വ​രം സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ഫോ​ൺ 04712400366, 9497987025 .

Related posts

Leave a Comment