പോത്തന്‍കോട്: നിങ്ങള്‍ മംഗലപുരംപള്ളിപ്പുറം ദേശിയ പാത വഴി സഞ്ചരിക്കുന്നവാരാണോ? ശ്രദ്ധിച്ചു വാഹനം ഓടിച്ചില്ലങ്കില്‍ മരണത്തിന്റെ അടുത്ത ഇര നിങ്ങളാകാം.കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറോളം ജീവനുകളാണ്ഇവിടെ പൊലിഞ്ഞത്. പള്ളിപ്പുറം സ്വദേശികളായ വഴിയാത്രക്കാരനായ ശ്രീധരന്‍ പിള്ളയും പാച്ചിറ സ്വദേശി ഇസ്മയിലും നടന്നു പോകവേ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു മരിച്ചു. അതിനു ആഴ്ചകള്‍ക്ക് ശേഷമാണ് മണല്‍ ലോറി മറിഞ്ഞു ഡ്രൈവര്‍ മരിച്ചതും. കഴിഞ്ഞ ദിവസം ബന്ധുക്കളായ രണ്ട് യുവതികള്‍ കെ.എസ് ആര്‍.ടി.സി ബസിടിച്ചും മരിച്ചത്.
പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പ് കുറക്കോട്, താമരക്കുളം, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളി ല്‍ ആണ് നിരവധി ജീവനുകള്‍ പൊലിഞ്ഞത്.ഇത്രയും ജീവനുകള്‍ പോലിഞ്ഞിട്ടും അധികൃതര്‍ ഒരു വിധ നടപടിയും എടുക്കുന്നില്ലന്നു നാട്ടുകാര്‍ ആരോപിക്കുന്നു. സി.ആര്‍.പി.എഫ് ക്യാമ്പ് മുതല്‍ മംഗലപുരം വരെ ഉള്ള രണ്ട് കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന കയറ്റവും ഇറക്കവും ഉള്ള റോഡില്‍ വാഹനങ്ങളുടെ അമിത വേഗതയാണ് അപകങ്ങള്‍ക്കുള്ള പ്രധാന കാരണം.അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ ഇരു ചക്ര വാഹങ്ങളെയും കാല്‍ നട യാത്രക്കാരെയും ഇടിച്ചിടാറാണ് പതിവ് വാഹ ങ്ങളുടെ വേഗത നിയന്ത്രി ക്കാനോ അപായ ബോര്‍ഡുകളോ.
സിഗ്‌നല്‍ ലൈറ്റുകളോ സ്ഥാപിക്കുന്നതിനായി അധികൃതര്‍ ഒരു നടപടിയും എടുക്കുന്നില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്. വാഹനങ്ങളെ നിരീക്ഷിക്കാന്‍ സി.സി.റ്റി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് വര്‍ഷങ്ങളായി നിലച്ച അവസ്ഥയാണ് .പള്ളിപ്പുറം ജംഗ്ഷനില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുക.സ്പീഡ് ബ്രേക്കറുകള്‍ ഉപയോഗിച്ച് വാഹനങ്ങളുടെ വേഗത കുറയ്ക്കുക മാത്രമാണ് ഈ മേഖലയില്‍ അപകടങ്ങള്‍ കുറയ്ക്കാനുള്ള ഏക മാര്‍ഗ്ഗം.ഇതിനായി പി.ഡബ്ലിയു.ഡിയും ഗതാഗത വകുപ്പും നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.