ലണ്ടന്‍: പതിനേഴാം നൂറ്റാണ്ടില്‍ ഐസക് ന്യൂട്ടന്‍ സ്വന്തം കൈപ്പടയില്‍ എഴുതിവച്ച, മരണത്തെ തോല്‍പ്പിക്കാന്‍ സഹായിക്കുമെന്നു കരുതപ്പെട്ടിരുന്ന ഫോര്‍മുല കണ്ടടടുത്തു.
എന്നാല്‍, ഇതു ന്യൂട്ടന്‍ സ്വന്തമായി വികസിപ്പിച്ചെടുത്തതല്ല. അസാധ്യമായ കാര്യങ്ങള്‍ ശാസ്ത്രീയമായി തന്നെ ചെയ്യാന്‍ സാധിക്കുമെന്നു വിശ്വസിച്ചിരുന്ന ആല്‍കെമിസ്റ്റ് ജോര്‍ജ് സ്റ്റാര്‍ക്കിയുടെ പുസ്തകത്തില്‍ നിന്നു പകര്‍ത്തി സൂക്ഷിച്ചിരുന്നതാണ്.
ഫിലോസഫേഴ്‌സ് സ്റ്റോണ്‍ നിര്‍മിക്കാനുള്ള സോഫിക് മെര്‍ക്കുറി എങ്ങനെയുണ്ടാക്കാമെന്ന് ഇതില്‍ വിശദീകരിക്കുന്നു. ഈയത്തെ സ്വര്‍ണമാക്കി മാറ്റാനും ഫിലോസഫേഴ്‌സ് സ്റ്റോണിനു സാധിക്കുമെന്നായിരുന്നു വിശ്വാസം. ഇതേ കല്ലു തന്നെയാണ് മനുഷ്യനെ മരണത്തില്‍നിന്ന് അജയ്യനാക്കുമെന്നും കരുതപ്പെട്ടിരുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍