മറ്റുള്ളവരുടെ സുഖദുഃഖങ്ങളില്‍ പങ്കുചേരുന്നവരാണ് യഥാര്‍ഥ വിശ്വാസികള്‍: എം.എ. യൂസഫലി

ekm-usafaliകളമശേരി: മറ്റുളളവരുടെ ദുഃഖത്തില്‍ ദുഃഖിക്കുകയും സന്തോഷത്തില്‍ പങ്കുചേരു കയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ വിശ്വാസി കളെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. കളമശേരി ഞാലകം ജമാ അത്ത് കണ്‍വന്‍ഷന്‍ സെന്‍റര്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്ഷമയും ഹൃദയ ശുദ്ധിയും വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് പഠിപ്പിച്ച വിശുദ്ധ ഖുറാന്റെ അനുയായികള്‍ രാജൃത്തിന്റെ ഉന്നമനത്തിനും അഖണ്ഡതക്കും മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്ത് പ്രസിഡന്‍റ് അഡ്വ. കബീര്‍ കടപ്പളളി അധ്യക്ഷനായി. മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് സമ്മേളനം ഉദ്ഘാടനം ചെയ്തു . കെ.വി. തോമസ് എംപി, എംഎല്‍എ മാരായ ടി.എ. അഹമ്മദ് കബീര്‍, അന്‍വര്‍ സാദത്ത്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍, പി രാജീവ്, എ.എം. യൂസഫ്, ജമാല്‍ മണക്കാടന്‍ , ജമാഅത്ത് ഖത്തീബ് പി.കെ സുലൈമാന്‍ മൗലവി, സെക്രട്ടറി അഷറഫ് കുമ്പളപറമ്പില്‍, ജമാല്‍ കല്ലേപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts