കൊല്ലം: കൊട്ടാരക്കര താലൂക്കില്‍പ്പെട്ട വെളിയം പഞ്ചായത്തിലെ മാലയില്‍, കളപ്പില വാര്‍ഡുകളില്‍പ്പെടുന്ന മലപ്പുത്തൂര്‍, ചീക്കൂര്‍ മിച്ചഭൂമി കോളനിയില്‍ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ മാലയില്‍ ക്ഷേത്രം വരെ ഇപ്പോള്‍ എത്തുന്നുണ്ട്. ചീക്കൂര്‍ മിച്ചഭൂമിയിലേക്ക് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ നീട്ടി ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാവുന്നതാണ്.
മലപ്പുത്തൂരിലുള്ള വാട്ടര്‍ അതോറിറ്റിയുടെ ടാങ്ക് വഴി സമീപത്തുള്ള കുളത്തില്‍ നിന്നും സംഭരിക്കുന്ന ജലമാണ് ഇപ്പോള്‍ പ്രദേശവാസികള്‍ക്ക് ലഭിക്കുന്നത്. മാലിന്യവും ഓരും നിറഞ്ഞ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്തതാണ്. ഇത് തന്നെ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഓരോ പ്രദേശത്തും ലഭ്യമാകുന്നത്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈന്‍ നിലവിലുള്ള മലപ്പുത്തൂരിലെ ടാങ്ക് വരെ നീട്ടി ഈ ടാങ്കില്‍ നിന്നും കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിച്ചാല്‍ ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ കഴിയും.
ജലസേചന വകുപ്പ് ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പിന്നീട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പ് ലൈനില്‍ നിന്നും മാലയില്‍ മലപ്പുത്തൂര്‍ ചിക്കൂര്‍ ഭാഗത്തേക്ക് ജലം എത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.