വാ പിളർന്ന് ഇരകളെയും കാത്ത്..! നഗരത്തിൽ എങ്ങോട്ട് നോക്കിയാലും പൊ​ട്ടി​പ്പൊ​ളി​ഞ്ഞും ത​ക​ർ​ന്നും കി​ട​ക്കു​ന്ന ഫു​ട്പാ​ത്തു​ക​ൾ; ന​ന്നാ​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നിന്നും ഉണ്ടാകുന്നില്ലെന്ന് യാത്രക്കാർ

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ ഫു​ട്പാ​ത്തു​ക​ളി​ൽ യാ​ത്ര​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത് കൊ​ടി​യ കെ​ണി​ക​ൾ. വാ ​പി​ള​ർ​ന്നു നി​ൽ​ക്കു​ന്ന ഫു​ട്പാ​ത്തു​ക​ൾ ന​ന്നാ​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്നി​ല്ല. ന​ഗ​ര​ത്തി​ലെ റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഫു​ട്പാ​ത്ത് ന​ന്നാ​ക്കു​മോ എ​ന്നു വ്യ​ക്ത​മ​ല്ല. കോ​ടി​ക​ൾ മു​ട​ക്കി​യു​ള്ള കോ​ടി​മ​ത-​നാ​ഗ​ന്പ​ടം ഫു​ട്പാ​ത്ത് ന​വീ​ക​ര​ണം എ​ങ്ങു​മെ​ത്തി​യി​ല്ല.

ഏ​റെ തി​ര​ക്കു​ള്ള കു​മ​ര​കം റോ​ഡി​ലെ ബേ​ക്ക​ർ ജം​ഗ്ഷി​ലെ ബ​സ് സ്റ്റോ​പ്പി​നു സ​മീ​പം ഫു​ട്പാ​ത്തി​ന്‍റെ മൂ​ടി ത​ക​ർ​ന്ന് കെ​ണി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ള​രെ സൂ​ക്ഷി​ച്ചു ന​ട​ന്നി​ല്ലെ​ങ്കി​ൽ ഓ​ട​യി​ൽ കാ​ൽ അ​ക​പ്പെ​ടു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. ശീ​മാ​ട്ടി റൗ​ണ്ടാ​ന​യ്ക്കു സ​മീ​പം ഫു​ട്പാ​ത്തി​ൽ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റി​ൽ ത​ട്ടി വീ​ഴാ​തി​രി​ക്കാ​ൻ ഏ​റെ പാ​ടു​പെ​ടേ​ണ്ടി വ​രും. ഇ​വി​ടു​ത്തെ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​കു​ന്പോ​ൾ കോ​ണ്‍​ക്രീ​റ്റ് പാ​ളി അ​ടി​യി​ലാ​കു​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ക​രു​തി​യ​ത്. എ​ന്നാ​ൽ അ​തു​ണ്ടാ​യി​ല്ല. കാ​ൽ​ന​ട​ക്കാ​രെ വീ​ഴ്ത്താ​ൻ അ​ത് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്നു.

പൊ​ട്ടി​പ്പൊ​ളി​ഞ്ഞും ത​ക​ർ​ന്നും കി​ട​ക്കു​ന്ന ഫു​ട്പാ​ത്തു​ക​ളാ​ണ് എ​വി​ടെ​യും കാ​ണാ​വു​ന്ന​ത്. കെ.​കെ റോ​ഡ് ഒ​ഴി​കെ ഒ​രി​ട​ത്തും ന​ല്ല ഫു​ട്പാ​ത്ത് കോ​ട്ട​യ​ത്തി​ല്ല. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ മു​ത​ൽ ജി​ല്ലാ ആ​ശു​പ​ത്രി വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഫു​ട്പാ​ത്ത് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​ഞ്ചാ​ര യോ​ഗ്യ​മാ​യി​ട്ടു​ള്ള​ത്. റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഫു​ട്പാ​ത്ത് ന​വീ​ക​ര​ണം ഉ​ണ്ടാ​കു​മോ എ​ന്നു കാ​ത്തി​രു​ന്നു കാ​ണാം.

നാ​ഗ​ന്പ​ടം സീ​യേ​ഴ്സ് ജം​ഗ്ഷ​ൻ മു​ത​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ തെ​ക്കു വ​ശം വ​രെ നി​ർ​മി​ച്ച ഫു​ട്പാ​ത്ത ്പൊ​ട്ടി പൊ​ളി​ഞ്ഞു. നാ​ഗ​ന്പ​ടം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ഉ​യ​ർ​ത്തു​ന്പോ​ൾ ഈ ​ഭാ​ഗ​ത്തെ റോ​ഡും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.
ന​ഗ​ര​ത്തി​ൽ ഒ​രി​ട​ത്തും ന​ല്ല ഒ​രു ഫു​ട്പാ​ത്തി​ല്ല എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. ു

Related posts