മലമ്പനി; കൊയിലാണ്ടിയില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നു

ALP-paniകൊയിലാണ്ടി: തദ്ദേശ മലമ്പനി ഭീതിയിലായ കൊയിലാണ്ടി മേഖലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു. കൊതുകുനശീകരണവും ബോധവത്കരണവുമുള്‍പ്പെടെയുള്ള നടപടികളാണ് ശക്തമാക്കുന്നത്. മേഖലയില്‍ മൂന്ന് പേര്‍ക്ക നേരത്തെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കൂടാതെ തണ്ണിമുഖം ബീച്ചിലും ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുറുവങ്ങാട്, ചേലിയ,ഗുരുകുലം ബീച്ച് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

കുറുവങ്ങാട് പ്രദേശത്തു നിന്നും രോഗബാധക്ക് കാരണമായഅനോഫിലിസ് കൊതുകുകളെ ജില്ലാ വെക്ടര്‍ യൂനിറ്റിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.തീരദേശ മേഖലകള്‍, മത്സ്യവിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് രോഗബാധയ്ക്ക് സാധ്യതയേറെയുളളത്. കഴിഞ്ഞ ദിവസം ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിലെ സീനിയര്‍ ബയോളജിസ്റ്റ് എസ്. വിനോദ്, എന്‍ഡമോളജിസ്റ്റ് എന്‍. കൃഷ്ണകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എം. വിനോദന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി മേഖലയില്‍ ഊര്‍ജിതമായ കോതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന നിര്‍ദേശം നല്‍കിയിരുന്നു.

Related posts