മലയാളിപ്പയ്യന് വധുവായ് ആസാമീസ് പെണ്‍കൊടി

ktm-marriageകടുത്തുരുത്തി: മലയാളി യുവാവിന് ആസാം സ്വദേശിയായ യുവതി വധുവായി. കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപ്പള്ളി ഇടവകാംഗമായ കെ എസ് പുരം കോല്‍ത്താമ്പ്രായില്‍ പേരതനായ കുര്യന്റെയും ത്രേസ്യാമ്മയുടെയും മകന്‍ ജോസഫ് കുര്യന്‍ (32) ആണ് ആസാം സ്വദേശി അല്‍ബിന (30) യെ വിവാഹം കഴിച്ചത്. ഇന്നലെ രാവിലെ കടുത്തുരുത്തി താഴത്തുപള്ളിയില്‍ വച്ചായിരുന്നു വിവാഹം. സഹവികാരി ഫാ.ജോസഫ് തെരുവില്‍ ഇരുവരുടെയും വിവാഹത്തിന് കാര്‍മികത്വം വഹിച്ചു.

ലളിതമായി നടന്ന വിവാഹ ചടങ്ങുകളില്‍ വരന്റെ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹശേഷം വരന്റെ വീട്ടില്‍ ലളിതമായ സദ്യയും ഒരുക്കിയിരുന്നു. കടുത്തുരുത്തിയിലെ ഒരു ബേക്കറിയിലെ ജീവനക്കാരായിരുന്നു ഇരുവരും. ഇവിടെ വച്ചുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്.

Related posts