സ്മാര്‍ട്ടര്‍ വാഗണ്‍-ആര്‍

wagnorഐപ്പ് കുര്യന്‍

സദാ തിരക്കേറിയ നമ്മുടെ റോഡുകളില്‍ ഓട്ടോമാറ്റിക് കാര്‍ ഉപയോഗിക്കുന്നതാണ് സുഖകരമെന്നു എല്ലാവര്‍ക്കുമറിയാം. പക്ഷേ ഓട്ടോമാറ്റിക് കാറുകളുടെ ഉയര്‍ന്ന വിലയും കുറഞ്ഞ മൈലേജുമെല്ലാം ജനങ്ങളെ അതില്‍നിന്നും അകറ്റിനിര്‍ത്തി.

ഈ സാഹചര്യം മനസിലാക്കിയാണ് മാരുതി സുസൂക്കിയിലെ എന്‍ജിനിയര്‍മാര്‍ ഓട്ടോമാറ്റിക് കാര്‍ ഉപയോഗിക്കുന്ന സുഖം നല്‍കുന്ന ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ( എഎംടി) സെലേറിയോയിലൂടെ ആദ്യമായി അവതരിപ്പിച്ചത്. മാരുതി സുസൂക്കി ഓട്ടോഗീയര്‍ ഷിഫ്ട് എന്നു വിളിക്കുന്ന ഈ സാങ്കേതികവിദ്യ ചെലവുകുറഞ്ഞതാണ്. കൂടാതെ മാന്വല്‍ ട്രാന്‍സ്മിഷനൊപ്പം മൈലേജ് ഉറപ്പാക്കാനും ഇതിനു കഴിയും.

സെലേറിയോയില്‍ മാരുതി സുസൂക്കി ഇന്ത്യാക്കാര്‍ക്ക് പരിചയപ്പെടുത്തിയ എഎംടി ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാണ്. ജനപ്രീതി കണക്കിലെടുത്ത് ആള്‍ട്ടോ കെ 10 നു ശേഷം മാരുതി വാഗണ്‍ ആറിലും എഎംടി അവതരിപ്പിച്ചിരിക്കുകയാണ് മാരുതി. മാന്വല്‍ ഗീയര്‍ബോക്‌സുളള കാറിനെ അപേക്ഷിച്ച് അരലക്ഷം രൂപ അധികം നല്‍കി എഎംടി കാര്‍ സ്വന്തമാക്കാം. ക്ലച്ച് രഹിത െ്രെഡവിംഗിന്റെ സുഖം നല്‍കുന്ന വാഗണ്‍ ആറിന്റെ ടെസ്റ്റ് െ്രെഡവ് റിപ്പോര്‍ട്ടിലേയ്ക്ക്.

രൂപകല്‍പ്പന

സൗന്ദര്യമുള്ള കാറാണ് വാഗണ്‍ ആര്‍ എന്ന് പറയാനാവില്ല. പക്ഷേ അതിന്റെ ബോക്‌സ് പോലെയുള്ള രൂപം പലര്‍ക്കും ഇഷ്ടമാണ്. 1999 ഡിസംബറില്‍ വിപണിയിലെത്തിയ വാഗണ്‍ ആറിന്റെ അടിസ്ഥാന രൂപഘടനയില്‍ ഇന്നും മാറ്റം വരുത്താത്തതിനു കാരണവും ഇതുതന്നെ. ഓട്ടോ ഗീയര്‍ ഷിഫ്ട് എന്ന ബാഡ്ജ് ഒഴികെ സാധാരണ വാഗണ്‍ ആറുമായി രൂപവ്യത്യാസം എഎംടി മോഡലിനില്ല.

ഇന്റീരിയറിന്റെ വിശാലത കൊണ്ടാണ് വാഗണ്‍ ആര്‍ മനം കവരുന്നത്. ഉയരമേറിയവര്‍ക്ക് ഇത്രമേല്‍ യോജിച്ച ഹാച്ച്ബാക്ക് വേറെയില്ലെന്ന് പറയാം. പൊക്കക്കാരന്‍ ഹാച്ച്ബാക്ക് ആവശ്യത്തിലേറെ ഹെഡ് റൂം നല്‍കുന്നു.

പ്രായമായവര്‍ക്ക് അനായാസം കയറാനും ഇറങ്ങാനും കഴിയും വിധം ഉയരത്തില്‍ ഉറപ്പിച്ച സീറ്റുകളാണ് വാഗണ്‍ ആറിന്റെ മറ്റൊരു മെച്ചം. പിന്‍സീറ്റ് മടക്കിയാല്‍ വാനിലേതുപോലെ നിരപ്പുള്ള ലഗേജ് സ്‌പേസ് കിട്ടും. വലുപ്പമേറിയ ലഗേജുകള്‍ വയ്ക്കാന്‍ ഇഷ്ടം പോലെ സ്ഥലം.

എന്‍ജിന്‍ ഡ്രൈവ്‌

വാഗണ്‍ ആറിന്റെ ഒരു ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 67 ബിഎച്ച്പിയാണ് കരുത്ത്. ലിറ്ററിന് 20.5 കിലോമീറ്റര്‍ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സുള്ള വാഗണ്‍ ആറിനും ഇതേ മൈലേജ് തന്നെ. ബ്രേക്ക് പെഡല്‍ അമര്‍ത്തി കീ തിരിക്കുമ്പോള്‍ കാര്‍ സ്റ്റാര്‍ട്ടാകും. ഗീയര്‍ ന്യൂട്രല്‍ മോഡിലായിരിക്കുമ്പോള്‍ മാത്രമേ എന്‍ജിന്‍ സ്റ്റാര്‍ട്ടാകൂ. റിവേഴ്‌സ്, െ്രെഡവ് മോഡില്‍ വണ്ടി സ്റ്റാര്‍ട്ടാക്കിയാലുണ്ടാകുന്ന അപകടങ്ങള്‍ ഇത് ഒഴിവാക്കുന്നു. െ്രെഡവ് മോഡിലേയ്ക്ക് ലിവര്‍ നീക്കി കാര്‍ മുന്നോട്ടെടുക്കാം.

മാരുതിയുടെ മറ്റ് എഎംടി കാറുകളെക്കാള്‍ വളരെ സുഖകരമായ െ്രെഡവിംഗ് അനുഭവമാണ് വാഗണ്‍ ആര്‍ എഎംടി നല്‍കുന്നത്. നഗരവീഥികളിലെ ഉപയോഗത്തിന് യോജിച്ചവിധം പിക്ക് അപ്പ് കാറിനുണ്ട്. ഉയര്‍ന്ന വേഗമെടുക്കാവുന്ന ഹൈവേയില്‍ െ്രെഡവിങ് കൂടുതല്‍ രസകരമാണ്.

മാന്വല്‍ ഗീയര്‍ബോക്‌സ് ഉപയോഗിക്കുന്ന ത്രില്‍ ആസ്വദിക്കണമെങ്കില്‍ അതിനും അവസരമുണ്ട്. ഗീയര്‍ ലിവര്‍ ഇടത്തേക്ക് നീക്കി മാന്വല്‍ മോഡിലിടുക. ഗീയര്‍ അപ് ചെയ്യാന്‍ മുന്നോട്ടും ഡൗണ്‍ ചെയ്യാന്‍ പിന്നിലേക്കും ലിവറില്‍ തള്ളിയാല്‍ മതി. മാന്വല്‍ മോഡില്‍ പോകുമ്പോഴും ആര്‍പിഎം ആവശ്യമായ പരിധിയില്‍ താഴെയായാല്‍ സ്വയം ഗീയര്‍ ഡൗണ്‍ ചെയ്യും.
വില

മുന്തിയ വകഭേദമായ വിഎക്‌സ്‌ഐയില്‍ മാത്രമാണ് ഇപ്പോള്‍ എഎംടി ലഭ്യമായിരിക്കുന്നത്. എസി , ചെരിവ് ക്രമീകരിക്കാവുന്ന പവര്‍ സ്റ്റിയറിങ് , പവര്‍ വിന്‍ഡോകള്‍ , ഓഡിയോ സിസ്റ്റം , മുന്നിലും പിന്നിലും ഫോഗ് ലാംപുകള്‍ , കീലെസ് എന്‍ട്രി , റിയര്‍ വൈപ്പര്‍ , ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ബാഹ്യമിററുകള്‍ എന്നിവ ഇതിനുണ്ട്. എബിഎസ് , രണ്ട് എയര്‍ബാഗുകള്‍ എന്നിവ ഓപ്ഷണലായി ലഭിക്കും.

കൊച്ചിയിലെ എക്‌സ്‌ഷോറൂം വില

വിഎക്‌സ്‌ഐ -4.95 ലക്ഷം രൂപ
വിഎക്‌സ്‌ഐ (ഓപ്ഷന്‍) -5.35 ലക്ഷം രൂപ

ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍

സാധാരണ അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സില്‍ ചില പുതിയ ഘടകങ്ങള്‍ നല്‍കിയാണ് എഎംടി ഒരുക്കിയിരിക്കുന്നത്. ക്ലച്ച് പെഡല്‍ ഇല്ലെങ്കിലും ക്ലച്ചുണ്ട് ഈ സംവിധാനത്തില്‍. ഗീയര്‍മാറുമ്പോള്‍ ക്ലച്ചിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് െ്രെഡവര്‍ക്ക് പകരം ഒരു കമ്പ്യൂട്ടര്‍ അഥവാ ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് ( ടിസിയു)ആണെന്നു മാത്രം. ക്ലച്ച്, ഗീയര്‍ എന്നിവ ക്രമീകരിക്കുന്ന ജോലി ഇലക്ട്രോണിക് നിയന്ത്രണത്തിലുള്ള ഹൈഡ്രോളിക് സിസ്റ്റത്തിനാണ്. ചുരുക്കിപ്പറഞ്ഞാല്‍ െ്രെഡവറെ സംബന്ധിച്ചിടത്തോളം ഓട്ടോമാറ്റിക് ഉപയോഗിക്കുന്ന രീതിയില്‍ തന്നെ എഎംടിയും ഉപയോഗിക്കാം.

അവസാനവാക്ക്

പ്രതിമാസം 30,000 എണ്ണം വില്‍പ്പനയുള്ള വാഗണ്‍ ആര്‍ ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള 10 കാറുകളിലൊന്നാണ്. പതിനേഴ് വര്‍ഷത്തിനിടെ 20 ലക്ഷത്തിലേറെ വാഗണ്‍ ആര്‍ ഇന്ത്യന്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. വാനിന്റെ പോലെ വിശാലമായ ഇന്റീരിയര്‍, പ്രായമായവര്‍ക്ക് അനായാസം കയറാനും ഇറങ്ങാനും കഴിയും വിധം ഉയരത്തിലുള്ള സീറ്റ് പൊസിഷന്‍, ന്യായമായ വില എന്നിവയെല്ലാം വാഗണ്‍ ആറിനെ ജനപ്രിയമാക്കുന്നു.

ടെസ്റ്റ് ഡ്രൈവ് വാഹനത്തിനു കടപ്പാട് :

എവിജി മോട്ടോര്‍സ്,
കോട്ടയം. ഫോണ്‍ : 98470 53920.

Related posts