മലയാളിയുടെ ഇഷ്ടവിഭവമായ ചേമ്പും തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് വരുമാനമാര്‍ഗം

KLM-CHEMBUപത്തനാപുരം :  മലയാളിയുടെ ഇഷ്ടവിഭവമായ ചേമ്പ് ഇന്ന് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് പ്രധാന വരുമാന മാര്‍ഗമായി മാറിയിരിക്കുന്നു . തെങ്കാശി ജില്ലയിലെ ചുരണ്ട, കിഴപ്പാവൂര്‍, മേലെക്കാവൂര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ ഹെക്ടര്‍കണക്കിന്സ്ഥലത്താണ് ചേമ്പ് കൃഷിചെയ്യുന്നത്. തങ്ങള്‍ചേമ്പ് കഴിക്കാറില്ലെന്നും കേരളത്തിലുള്ളവര്‍ക്ക് വേണ്ടി മാത്രമാണ്കൃഷിചെയ്യുന്നതെന്നുമാണ് ഇവിടുത്തെ തമിഴ് കര്‍ഷകര്‍ പറയുന്നത്. മലയാളിയുടെനാടന്‍രുചികളില്‍പ്രധാനപ്പെട്ടതായിരുന്നു ചേമ്പ്. അധിക പരിചരണം ആവശ്യമില്ലാത്ത കാര്‍ഷിക വിഭവം.

നമ്മുടെപാടത്തുംപറമ്പുകളിലുമായി ധാരാളം കണ്ടിരുന്ന ചേമ്പ് ഇന്ന്അന്യമായിക്കൊണ്ടിരിക്കുന്നു.മൂന്ന് വര്‍ഷം മുമ്പാണ് ഇവിടെ ചേമ്പ് കൃഷി തുടങ്ങിയതെന്ന് കീഴപ്പാവൂരിലെ തമിഴ് കര്‍ഷകര്‍ പറഞ്ഞു. ചേമ്പ് കൃഷിക്ക് ഒട്ടും അനുയോജ്യമായ മണ്ണും കാലവസ്ഥയുംഅല്ലതമിഴ്‌നാട്ടിലുള്ളത്. എന്നിട്ടും തെങ്ങിന്‍ തോപ്പുകളിലുംമറ്റുമായാണ്‌ചേമ്പ്‌വിളയിക്കുന്നത്. ഏതായാലും മലയാളി മറന്നകാര്‍ഷിക വിഭവള്‍ ഇന്ന്തമിഴന് മികച്ചവരുമാനമാണ്‌നല്‍കുന്നത്.ഓണംഅടുത്തതോടെ ചേമ്പിന് ആവശ്യക്കാര്‍ ഏറെയാണ്.ഇത് മുന്‍കൂട്ടി കണ്ട് തമിഴ് നാട്ടിലെ മറ്റ് സ്ഥലങ്ങളിലും ചേമ്പ് കൃഷി വ്യാപകമായിട്ടുണ്ട്.

Related posts