കൂത്തുപറമ്പ്: മാനന്തേരി അങ്ങാടിക്കുളം നവീകരണ പ്രവൃത്തി അന്തിമഘട്ടത്തില്‍. പാര്‍ശ്വഭിത്തി ഇടിഞ്ഞ് നാശോന്മുഖമായിക്കൊ ണ്ടിരുന്ന കുളത്തെ ജലസേചന സൗകര്യങ്ങള്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ക്ക് ഉപയോഗപ്രദമാക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യ ത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 39 ലക്ഷം രൂപ ഉപയോഗിച്ചാണ് കുളത്തിന്റെ നവീകരണ പ്രവൃത്തി നടത്തുന്നത്. ഇതിനകം കുളത്തിലെ ചെളി നീക്കം ചെയത് പാര്‍ശ്വഭിത്തി നിര്‍മിച്ചു കഴിഞ്ഞു. പരിസര പ്രദേശങ്ങളിലെ കൃഷിക്കാവശ്യമായ ജലസേചനവും നീന്തല്‍ പരിശീലനനവുമാണ് ഇത് കൊണ്ട് മുഖ്യമായും ലക്ഷ്യമിടുന്നത്. കുളത്തിന് ചുറ്റും ഇരിപ്പിടം കെട്ടാനും ചെടികള്‍ വളര്‍ത്തി സൗന്ദര്യവല്‍ക്കരിക്കാനും പദ്ധതിയുണ്ട്.
മാനന്തേരി അങ്ങാടിക്കുളം നവീകരണ പ്രവൃത്തി പൂര്‍ത്തിയാകുന്നു

