മാരകായുധങ്ങളുമായി അക്രമം ;പ്രതികള്‍ റിമാന്‍ഡില്‍

ekm-arrestആലുവ: കീഴ്മാട് പഞ്ചായത്ത് ഓഫീസിനു സമീപം പരിസരവാസികള്‍ക്കു ഭീതിപരത്തി മാരകായുധങ്ങളുമായി അക്രമം നടത്തിയ കേസില്‍ രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. കീഴ്മാട്  പേരേപ്പറമ്പില്‍ വീട്ടില്‍ അഷ്‌റഫിന്റെ മകന്‍ അജാസി (30)നേയും മുതിരക്കാട് കോളനിയില്‍ പുത്തന്‍മാളിയേക്കല്‍ സലിമിന്റെ മകന്‍ ആലി അക്ബറി(28)നേയും ആലുവ എസ്‌ഐ വിശാല്‍ ജോണ്‍സണും സംഘവും അറസ്റ്റുചെയ്തു.  മുന്‍ൈവെരാഗ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കുകയായിരുന്നു.

കഴിഞ്ഞ 29ന്  വൈകുന്നേരം അഞ്ചേമുക്കാലോടെ കീഴ്മാട് പഞ്ചായത്ത് ഓഫീസിനു മുന്‍വശം റോഡില്‍വച്ച് പ്രതികള്‍ മോട്ടോര്‍ സൈക്കിളില്‍ പോവുകയായിരുന്ന ജിബിനേയും ജിനുവിനേയും തടഞ്ഞു നിര്‍ത്തി കമ്പിവടികളുമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും  ചികില്‍സയിലാണ്. അറസ്റ്റ് ഒഴിവാക്കാന്‍ ആശുപത്രികളില്‍ ചികില്‍സ തേടിയ പ്രതികളെ ഡിസ്ചാര്‍ജ് ചെയ്ത് അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണേ്ടായെന്ന് അന്വേഷിച്ചുവരുന്നു.

Related posts