മാലിന്യ ചാകര ! മാലിന്യം തള്ളുന്നവര്‍ പുതിയ സ്ഥലമായി കണ്ടെത്തിയത് കടല്‍; റക്കല്‍ കെട്ടിനു മുന്‍വശത്തെ കടല്‍ത്തീരം ഇപ്പോള്‍ മാലിന്യ നിക്ഷേപകേന്ദ്രം

knr-KADALആയിക്കര കണ്ണൂര്‍: മാലിന്യം റോഡരികിലും മറ്റും വലിച്ചെറിയുന്നവര്‍ക്കെതിരേ ഓരോ സ്ഥലത്തെയും പ്രദേശവാസികള്‍ രംഗത്തെത്തിയതോടെ മാലിന്യം തള്ളുന്നവര്‍ പുതിയ സ്ഥലമായി കണെ്ടത്തിയത് കടല്‍. അറക്കല്‍ കെട്ടിനു മുന്‍വശത്തെ കടല്‍ത്തീരം ഇപ്പോള്‍ മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ്. രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് ചാക്കുകളിലും സഞ്ചികളിലുമായി വാഹനങ്ങളില്‍ എത്തിക്കുന്ന മാലിന്യം കടലില്‍ തള്ളുകയാണ്. ചരിത്രമ്യൂസിയമായ അറക്കല്‍ കെട്ടിനു മുന്നിലെ കടല്‍ത്തീരം മാലിന്യം കാരണം ചീഞ്ഞു നാറുകയാണ്. അറവ് കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യവും ഇവിടെ തള്ളുന്നുണ്ട്.

വേലിയിറക്ക സമയത്ത് മാലിന്യം ഭക്ഷിക്കാന്‍ തെരുവുനായകള്‍ കൂട്ടത്തോടെയാണ് തീരത്തെത്തുന്നത്. തെരുവ് നായകള്‍ പ്രദേശവാസികള്‍ക്കു ഭീഷണി ഉയര്‍ത്തുന്നുമുണ്ട്. തിരകളില്‍ പെട്ട് മാലിന്യം കരയിലേക്ക് അടിച്ചു കയറി കെട്ടിക്കിടക്കുകയാണ്. ഇത് പകര്‍ച്ചവ്യാധി ഭീഷണിക്കും ഇടയാക്കുന്നുണ്ട്. അറക്കല്‍ മ്യൂസിയത്തിനു മുന്‍വശത്ത് പൂന്തോട്ടം ഉള്‍പ്പെടെയുള്ളവ നിര്‍മിച്ച് കടലോര വിശ്രമകേന്ദ്രം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല.

Related posts