വട്ടപ്പാറ : മാലിന്യ വാഹിനിയായി വെമ്പായം തോട്. എം സി റേഡി നോട് ചോര്‍ന്നുള്ള വെമ്പായം തോട് കണ്ടാല്‍ ഇത് തോടോ അതോ മാലിന്യ നിക്ഷേപ കുഴിയോ എന്ന് ആര്‍ക്കും സംശയം തോന്നാം തോടിലെ നീരൊഴുക്ക് തടയുന്ന തരത്തില്‍ മാലിന്യങ്ങള്‍ നിറഞ്ഞാ ലോ ആര്‍ക്കും പരാതി കളില്ല. വെമ്പായം ജംഗ്ഷനില്‍കൂടി ഒഴുകുന്ന തോടിനാണ് ഈ അവസ്ഥ. പ്ലാസ്റ്റിക് കുപ്പികളും കടകളില്‍ നിന്നുള്ള മാലിന്യങ്ങളാലും തോട് നിറഞ്ഞിരിക്കുകയാണ്. തോടിനു ഈ അവസ്ഥ ഉണ്ടായിട്ടും അധികാ രികള്‍ തിരിഞ്ഞു നോക്കുന്നില്ല.
കൊടുത്തൂക്കി മലയുടെ അടിവാരത്തു നിന്നും ഉത്ഭവിച്ചു ചീരാണി ക്കര, വെട്ടുപാറ, ഗോപുരത്തും കുഴി,കുട്ടതട്ടി,തേക്കട,മണ്ഡപം,വെമ്പായം,വേളാവൂര്‍ വഴി വാമാനാപുരം നദിയില്‍ ചെന്ന് ചേരുന്ന പ്രധാന തോടാണ് ഇത്. നിരവധി ആളുകള്‍ കുടിക്കാനും,കുളിക്കാനും,മറ്റ് ആവശ്യങ്ങള്‍ക്കും നിരന്തരം ഉപയോഗിച്ചിരുന്ന തോട്. ഇന്നു ഇതിന്റെ അവസ്ഥ വളരെ ദയനീയമാണ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന തോട് ഇപ്പോള്‍ ചവറുകള്‍ കൊണ്ടിടുന്നതിനും മാലിന്യ നിക്ഷേപത്തിനുമാണ് ഉപയോഗിക്കുന്നത്.തോട് പല സ്ഥലങ്ങളും കൈയേറി അതിന്റെ വീതി തന്നെ കുറഞ്ഞിരിക്കുന്നു. തോടിന്റെ ചില ഭാഗങ്ങള്‍ മണ്ണിട്ട് നികത്തിയിട്ടുണ്ട്.തോടിന്റെ കരയിലാണ് വെമ്പായം ചന്ത.
ഇവിടെ നിന്നുള്ള മാലിന്യങ്ങളും സ്വകാര്യ ഓഡിറ്റോ റിയങ്ങളില്‍ നിന്നുള്ള മാലിന്യം കക്കൂസ് മാലിന്യം പോലും ഈ തോട്ടിലേക്കാണു ഒഴുക്കുന്നത്.രാത്രികാലങ്ങളില്‍ കക്കുസ് മാലിന്യങ്ങള്‍ പ്പോലും തോടില്‍ നിക്ഷേപിച്ചിട്ടുണ്ട്. തോടിന്റെ ശോച്ചനിയവസ്ഥ പരിഹരിക്കു കയാണെങ്കില്‍ കുടിവെള്ളം പ്രശ്‌നത്തിന് പരിഹാരമാകും. സംസ്ഥാന പാത കടന്നുപോകുന്നത് ഈ തോടിനു സമിപത്തു കൂടിയാണ്. തോടിനു പാരശ്വ ഭിത്തി ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.വെമ്പായം പഞ്ചിയമ്മ ക്ഷേത്രത്തി ലേക്ക് പോകുന്ന റോഡിനു സമിപം തോട്ടിലേക്ക് റോഡിന്റെ ഒരു വശം ഇടിഞ്ഞു വീഴുകയും ചെയുതിരിക്കുന്നു.സംസ്ഥാന പാതയില്‍ കൂടി വരുന്ന വാഹങ്ങള്‍ പലപ്പോഴും അപകടത്തില്‍പ്പെട്ട് വാഹങ്ങള്‍ തോട്ടിലേക്ക് വീഴാറുണ്ട്.
വശങ്ങളില്‍ കാട് വളര്‍ന്നു കിടക്കു ന്നതിനാലും പാര്‍ശ്വഭിത്തി ഇല്ലാത്തതുമാണ് അപകട കാരണം. കാര്‍ ഷിക മേഖല കൂടിയായ വെമ്പായത്തെ ആളുകള്‍ കൂടുതലും ആശ്രയി ച്ചിരുന്നത് ഈ തോടിനെയാണ്.എന്നാല്‍ ഇപ്പോള്‍ ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റാത്തവിധം തോട് മാലിന്യ വാഹിനിയായി മാറിയിരിക്കുകയാണ് .ഈ അവസ്ഥയ്ക്ക് ഒരു മാറ്റം മാറ്റം ഉണ്ടാകണമെന്നും ഇതി ന് വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരി ക്കണമെന്നും നാട്ടുകാര്‍ പറയുന്നു. മറ്റ് ഇതര ജിവ ജലങ്ങള്‍ക്ക്‌പ്പോലും ഉപയോഗിക്കാന്‍ കഴിയാത്ത തരത്തില്‍ എത്തിയിരിക്കുകയാണ് ഇന്നത്തെ വെമ്പായം തോട്.