മാളയില്‍ ആസാം സ്വദേശിയായ യുവാവിന്റെ മൃതദേഹം കത്തിച്ച നിലയില്‍; കൂടെ താമസിച്ചിരുന്ന യുവാവിനെ കാണാനില്ല

CRIMEമാള: പുത്തന്‍ചിറ പിണ്ടാണിയില്‍ അന്യസംസ്ഥാന തൊഴിലാളിയും ആസാം സ്വദേശിയുമായ യുവാവിനെ തലയ്ക്കടിച്ചുകൊന്നശേഷം കത്തിച്ച നിലയില്‍ കണ്ടെത്തി. നടുമുറി പുരുഷോത്തമന്റെ വീട്ടിനു പുറത്തെ ഷെഡില്‍ താമസിച്ചിരുന്ന യുവാവാണ് കൊലചെയ്യപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു.

കോടാലിയുടെ പിടികൊണ്ട് തലയ്ക്കടിച്ചുകൊന്നശേഷം ശരീരം കത്തിക്കുയായിരുന്നെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ ഷെഡിനകത്തുവച്ച് കൊലപ്പെടുത്തിയശേഷം പുറത്തെ പറമ്പില്‍ കൊണ്ടുപോയി കത്തിക്കുയായിരുന്നുവെന്നാണ് കരുതുന്നത്.

ഇയാളോടൊപ്പം താമസിച്ചിരുന്ന ആസാം സ്വദേശിയായ മറ്റൊരു യുവാവിനെ സ്ഥലത്തുനിന്നും കാണാതായിട്ടുണ്ട്. ഇവര്‍ രണ്ടുപേര്‍മാത്രമെ ഷെഡില്‍ ഉണ്ടായിരുന്നുള്ളു. ഇന്നുരാവിലെയാണ് ഇയാളുടെ മൃതദേഹം  വീട്ടുടമസ്ഥര്‍ കണ്ടത്. മാള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts