നോട്ട് റദ്ദാക്കൽ: വളർച്ചയിൽ രണ്ടു ശതമാനം ഇടിവെന്നു റിപ്പോർട്ട്

മും​ബൈ: ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക (ജി​ഡി​പി) വ​ള​ർ​ച്ച​യി​ൽ ര​ണ്ടു ശ​ത​മാ​നം കു​റ​വു വ​രു​ത്തി​യെ​ന്ന് വി​ദ​ഗ്ധ​പ​ഠ​നം. അ​ന്താ​രാ​ഷ്‌ട്ര നാ​ണ്യ​നി​ധി (ഐ​എം​എ​ഫ്)​യു​ടെ മു​ഖ്യ ധ​ന​ശാ​സ്ത്ര​ജ്ഞ​യാ​യി ചു​മ​ത​ല ഏ​ൽ​ക്കാ​ൻ പോ​കു​ന്ന ഗീ​ത ഗോ​പി​നാ​ഥ് അ​ട​ങ്ങി​യ സം​ഘ​ത്തി​ന്‍റേ​താ​ണു നി​ഗ​മ​നം.

ഹാ​ർ​വ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ധ​ന​ശാ​സ്ത്ര പ്ര​ഫ​സ​റാ​യ ഗീ​ത​യ്ക്കു പു​റ​മേ അ​വി​ടെ​ത്ത​ന്നെ​യു​ള്ള ഗ​ബ്രി​യേ​ൽ ചോ​ഡോ​റോ റൈ​ഹ്, ഗോ​ൾ​ഡ്മാ​ൻ സാ​ക്സി​ൽ ഗ​വേ​ഷ​ണ വി​ഭാ​ഗം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ്രാ​ചി മി​ശ്ര, റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലെ അ​ഭി​ന​വ് നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു പ​ഠ​ന​സം​ഘ​ത്തി​ൽ. അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ക്ക​ണോ​മി​ക് റി​സ​ർ​ച്ച് ഈ ​പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചു.

ക​റ​ൻ​സി റ​ദ്ദാ​ക്കി​യ മാ​സ​വും പി​റ്റേ മാ​സ​വും സാ​ന്പ​ത്തി​ക വ​ള​ർ​ച്ച മൂ​ന്നി​ലേ​റെ ശ​ത​മാ​നം വീ​തം താ​ഴോ​ട്ടു​പോ​യി. 2017 ര​ണ്ടാം പ​കു​തി​യോ​ടെ​യാ​ണ് ഇ​തി​ന്‍റെ ദു​രി​ത​ങ്ങ​ൾ കു​റ​ഞ്ഞു​തു​ട​ങ്ങി​യ​ത്.ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ നി​കു​തി പി​രി​വി​നും ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളു​ടെ വ്യാ​പ​ന​ത്തി​നും ഇ​തു​വ​ഴിതെ​ളി​ച്ചേ​ക്കാം എ​ന്നാ​ണു നി​ഗ​മ​നം.

Related posts