റാന്നി: മകളുടെ ആദ്യകുര്‍ബാന സ്വീകരണ ദിനത്തില്‍ നിര്‍ധനരോഗികള്‍ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങുമായി മാസ്‌റ്റേഴ്‌സ് അക്കാഡമിയുടെ കീഴിലുള്ള മാസ്‌റ്റേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സൗജന്യ ആംബുലന്‍സ് സര്‍വീസിനു പച്ചക്കൊടി. മാസ്റ്റേഴ്‌സ് അക്കാഡമി ഉടമ ഷാജി ജോര്‍ജിന്റെ പുത്രി ട്രീസ അന്ന വര്‍ഗീസിന്റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തോടനുബന്ധിച്ചാണ് കരിമ്പനക്കുളം തിരുഹൃദയ കത്തോലിക്കാ പള്ളിയില്‍ ആംബുലന്‍സിന്റെ വെഞ്ചരിപ്പും ഫഌഗ് ഓഫ് നടന്നത്. ഇടവക വികാരി ഫാ. ജോസഫ് കട്ടക്കയം ആശിര്‍വദിച്ചു. ആന്റോ ആന്റണി എംപി ഫഌഗ് ഓഫ് നിര്‍വഹിച്ചു.
മുന്‍ ജില്ലാ പഞ്ചായത്തംഗം മറിയാമ്മ ചെറിയാന്‍, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനു റ്റി. ശാമുവേല്‍, ബ്ലോക്ക് പഞ്ചായത്തംഗം ആന്‍സണ്‍ തോമസ്, ഗ്രാമപഞ്ചായത്തംഗം സി.എ. ജോമോന്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പി.വി. അനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സൗജന്യ ആംബുലന്‍സ് സേവനം ആവശ്യമുള്ള രോഗികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ ഇതിന്റെ സേവനം ലഭിക്കുമെന്നു ട്രസ്റ്റ് ചെയര്‍മാന്‍ ഷാജി ജോര്‍ജ് അറിയിച്ചു. ഫോണ്‍: 8113999222.