കള്ളനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ..! പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത റോബിൻ ജോർജിന്‍റെ പിതാവ് ആശുപത്രിയിൽ; തന്നെ ചതിച്ചത് സുഹൃത്തെന്ന് പ്രതി


ഗാ​ന്ധി​ന​ഗ​ര്‍: പ്ര​തി റോ​ബി​ന്‍ ജോ​ര്‍​ജി​ന്‍റെ പി​താ​വ് പാ​റ​മ്പു​ഴ കൊ​ശ​മ​റ്റം തെ​ക്കും​തു​ണ്ട​ത്തി​ല്‍ ജോ​ര്‍​ജി (56) നെ ​പോ​ലീ​സ് ബു​ധ​നാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ജോ​ര്‍​ജി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് മ​രു​ന്നു​ക​ഴി​ക്കു​ന്ന​യാ​ളാ​ണ് ജോ​ര്‍​ജ്.

റോ​ബി​ന്‍റെ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും എ​വി​ടെ​യാ​ണ് ഒ​ളി​വി​ല്‍ താ​മ​സി​ക്കു​ന്ന​തെ​ന്നും അ​റി​യാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് ജോ​ർ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കു​ടു​ക്കി​യ​തെ​ന്ന് റോ​ബി​ന്‍; ക​ഞ്ചാ​വ് അ​ട​ങ്ങി​യ ബാ​ഗ് വീ​ട്ടി​ല്‍​ വ​ച്ച​ത് സു​ഹൃ​ത്ത്
കോ​ട്ട​യം: ത​ന്നെ കു​ടു​ക്കി​യ​താ​ണെ​ന്ന് ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി റോ​ബി​ന്‍ ജോ​ര്‍​ജ്. ക​ഞ്ചാ​വ് അ​ട​ങ്ങി​യ ബാ​ഗ് സു​ഹൃ​ത്ത് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്നു​വ​ച്ച​താ​ണെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

സു​ഹൃ​ത്ത് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്ന ബാ​ഗി​ല്‍ എ​ന്താ​യി​രു​ന്നെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. ത​ന്നെ കു​ടു​ക്കി​യ​താ​ണെ​ന്നും റോ​ബി​ന്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ പോ​ലീ​സ് ഇ​ക്കാ​ര്യം വി​ശ്വ​സി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം റോ​ബി​ന്‍റെ ഭാ​ര്യ ആ​ശ​യും ഇ​ക്കാ​ര്യം ത​ന്നെ​യാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം റോ​ബി​ന്‍ ഭാ​ര്യ​യെ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നു.

Related posts

Leave a Comment