മീനാക്ഷിപുരത്തു കോഴിയങ്കം: നാലുപേര്‍ അറസ്റ്റില്‍

TCR-KOSHIചിറ്റൂര്‍: കൊഴിഞ്ഞാമ്പാറയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കോഴിയങ്കം നടത്തിയ നാലുപേര്‍ പിടിയില്‍. ഗോവിന്ദാപുരം സ്വദേശികളായ രാജന്‍ (33), മുത്തുമാണിക്യം (32), കെ.കെ. പതി നിവാസികളായ സുരേഷ് കൃഷ്ണ (20), ശിവകുമാര്‍ (24) എന്നിവരാണു പിടിയിലായത്. കോഴിയങ്ക സ്ഥലത്തുനിന്നും 17,760 രൂപയും രണ്ടു കൊത്തുകോഴികളെയും കണ്ടെടുത്തു. ഇന്നലെ ഉച്ചയ്ക്കു രണ്ടിനു പൊതിക്കലില്‍ വച്ചായിരുന്നു സംഭവം. കൊഴിഞ്ഞാമ്പാറ എസ്‌ഐ പ്രസാദ് എബ്രഹാം വര്‍ഗീസ്, സിപിഒമാരായ അബ്ദുള്‍ ഷെറീഫ്, മോഹന്‍ദാസ്, സുരേഷ് എന്നിവരാണു കോഴിയങ്കം പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെതിരെ കേസെടുത്തു ജാമ്യത്തില്‍ വിട്ടയച്ചു. മീനാക്ഷിപുരത്തും പരിസരഗ്രാമങ്ങളിലും ഇടയ്ക്കിടെ കോഴിയങ്കം നടക്കുന്നതായി പോലീസിനു ലഭിച്ചിരുന്നു.

Related posts