അ​ങ്ക​മാ​ലി​യി​ൽ പൊ​ലി​ഞ്ഞ ബാ​റ്റ്മി​ന്‍റ​ൻ താ​രം അ​ശ്വി​ൻ പോ​ളിൾ ത​ല​ശേ​രി​യു​ടെ പ്രി​യ കൂ​ട്ടു​കാ​ര​ൻ …

 

ത​ല​ശേ​രി: ത​ല​ശേ​രി​യി​ലെ ക​ളി​ക്ക​ള​ത്തി​ൽ മി​ന്ന​ൽ പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച വ​ച്ച അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​യ യു​വ ദേ​ശീ​യ ബാ​റ്റ്മി​ന്‍റ​ൻ താ​ര​ത്തി​ന്‍റെ അ​കാ​ല വേ​ർ​പാ​ടി​ൽ മ​നം​നൊ​ന്ത് ത​ല​ശേ​രി​യി​ലെ കാ​യി​ക ലോ​കം. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടി​ന് നെ​ടു​മ്പാ​ശേ​രി​യി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ങ്ക​മാ​ലി ചെ​ങ്ങ​മ​നാ​ട് തേ​ക്കാ​ന​ത്ത് വീ​ട്ടി​ൽ അ​ശ്വി​ൻ പോ​ളി​നെ (25) യാ​ണ് ത​ല​ശേ​രി​യി​ലെ ബാ​റ്റ്മി​ന്‍റ​ൻ പ്രേ​മി​ക​ൾ അ​നു​സ്മ​രി​ച്ച​ത്.

എ​റ​ണാ​കു​ള​ത്ത് നി​കു​തി വ​കു​പ്പ് ഉ​ദ്യാ​ഗ​സ്ഥ​നും മി​ക​ച്ച ബൈ​ക്ക് റൈ​ഡ​റ​റും ബോ​ഡി ബി​ൽ​ഡ​റും കൂ​ടി​യാ​യ അ​ശ്വി​ൻ പോ​ൾ ത​ല​ശേ​രി വീ​ന​സ് കോ​ർ​ണ​റി​ലെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി പ​റ​ന്നെ​ത്തു​മാ​യി​രു​ന്നു. ക​ളി​ക്ക​ള​ത്തി​ൽ മി​ന്നും പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച വെ​ച്ചി​രു​ന്ന അ​ശ്വി​ന് ത​ല​ശേ​രി​യി​ൽ വ​ലി​യ സൗ​ഹൃ​ദ വ​ല​യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

സം​സ്ഥാ​ന ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ നി​ര​വ​ധി വി​ജ​യ​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള അ​ശ്വി​ൻ സൗ​ഹൃ​ദ​ങ്ങ​ൾ​ക്ക് വ​ലി​യ മൂ​ല്യം ന​ൽ​കി​യി​രു​ന്ന​താ​യി സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. പ്രി​യ സു​ഹൃ​ത്തി​ന്‍റെ അ​പ​ക​ട മ​ര​ണം ത​ല​ശേ​രി കാ​യി​ക ലോ​ക​ത്തി​ന് തീ​രാ സ​ങ്ക​ട​മാ​യി​മാ​റി. ബാ​റ്റ്മി​ന്‍റ​ൻ കോ​ർ​ട്ടി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ളം എ​സ് ഐ ​ബി​ന്ദു രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ഹൃ​ത്തു​ക്ക​ൾ അ​ശ്വി​നു​മാ​യു​ള്ള അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

Related posts

Leave a Comment