മുക്കത്തെ ട്രാഫിക് പരിഷ്ക്കരണം: പിന്തുണയുമായി വിദ്യാര്‍ഥികളും

KKD-TRAFICSTUDENTമുക്കം: ഓഗസ്റ്റ് ഒന്നു മുതല്‍ മുക്കത്ത് നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണത്തിന്റെ പരീക്ഷണ ഓട്ടം എട്ടു ദിവസം പിന്നിട്ടതോടെ പരിഷ്ക്കരണത്തിന് പിന്തുണയേറുന്നു. വിവിധ സംഘടനകള്‍ ഇതിനോടകം തന്നെ പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. പോലീസിനെ സഹായിക്കാനും പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുമായി വിദ്യാര്‍ഥികളും രംഗത്തുവന്നു. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ ട്രാഫിക് ബോധവത്ക്കരണത്തിനെത്തിയത്. ജെ ആര്‍ സി, എന്‍ സി സി, സ്കൗട്ട് & ഗൈഡ്‌സ്, സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്, തുടങ്ങിയവരാണ് വരും ദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് സഹായവുമായുണ്ടാകുക. ആദ്യ ദിവസം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജെആര്‍സി യൂനിറ്റിലെ 20 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.

പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.  നഗരസഭാ ചെയര്‍മാന്‍ വി.കുഞ്ഞന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രജിത പ്രദീപ് ഗര്‍വാസി വട്ടുകുളം, ശശി വെണ്ണക്കോട്, അഡീഷണല്‍ എസ്‌ഐ റോയി, നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി.  ശ്രീധരന്‍, സെക്രട്ടറി കെ.ഗിരീഷ് കുമാര്‍ സംസാരിച്ചു.

Related posts