കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സെക്രട്ടറിയില്‍ നിന്നും അഡീഷണല്‍ െ്രെപവറ്റ്് സെക്രട്ടറിയില്‍ നിന്നും സോളാര്‍ ആരോപണങ്ങളെക്കുറിച് ചന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ ബുധനാഴ്ച മൊഴിയെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായ ശ്രീകുമാറും അഡീഷണല്‍ െ്രെപവറ്റ്് സെക്രട്ടറിയായ ലത പണിക്കരുമാണ് ബുധനാഴ്ച സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കാനെത്തുക.
സോളാര്‍ കമ്മീഷന്‍ ഓഫീസ് പുതുക്കി നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പ്രദോഷില്‍ നിന്ന് ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ നാളെ മൊഴിയെടുക്കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന സബ് ഇന്‍സ്‌പെക്ടറില്‍ നിന്നും അന്നേദിവസം തന്നെ കമ്മീഷന്‍ മൊഴിയെടുക്കും.
ഡിവൈഎസ്പി ഹരികൃഷ്ണന്‍ വ്യാഴാഴ്ച വീണ്ടും കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കാനെത്തും. ഹരികൃഷ്ണന്‍ നേരത്തെ സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായെങ്കിലും പ്രതിയായ സരിത എസ്. നായരുടെ വിസ്താരം പൂര്‍ത്തിയായ ശേഷം മാത്രമേ തനിക്ക് കമ്മീഷനില്‍ മൊഴി നല്‍കാനാവൂ എന്ന നിയമവശം ചൂണ്ടിക്കാട്ടി പിന്‍മാറിയിരുന്നു. 26ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്‌സണല്‍ സെക്രട്ടറിയെയും കമ്മീഷന്‍ വിസതരിക്കും.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് അടുത്തിടെ മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും വനംമന്ത്രിയ്ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരായുന്നതിനായിരിക്കും കമ്മീഷന്‍ അവരുടെ െ്രെപവറ്റ് സെക്രട്ടറിമാരെ വിസ്തരിക്കുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പിന് ശേഷം കമ്മീഷന്‍ വിസ്തരിക്കും.