തലശേരി: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ പിണറായി വിജയന് ബാന്‍ഡ് മേളത്തിന്റെയും റെഡ് വോളണ്ടിയര്‍മാരുടെയും അകമ്പടിയോടെ തലശേരി റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല വരവേല്പ് നല്കി. തിരുവനന്തപുരം -മംഗലാപുരം എക്സ്പ്രസില്‍ രാവിലെ 7.50 ന് ഭാര്യ കമലയോടൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയ പിണറായിയെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് ഹാരമണിയിച്ച് സ്വീകരിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, കെ.കെ രാഗേഷ് എംപി, എ.എന്‍ ഷംസീര്‍ എംഎല്‍എ, എം.വി. ജയരാജന്, റബ്കോ ചെയര്മാന് എന്‍.ചന്ദ്രന്, വി.രാജേഷ് പ്രേം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, സി.പി. ഷൈജന്‍, പ്രദീപ് പുതുക്കുടി, കെ.കെ. നാരായണന്, എം.സി. പവിത്രന്, പുഞ്ചയില്‍ നാണു, ഒതയോത്ത് സുകുമാരന്‍, കാത്താണ്ടി റസാഖ്,കെ.വിനയരാജ്, മുഹമ്മദ് അഫ്സല് തുടങ്ങിയ നേതാക്കളും നൂറു കണക്കിന് പ്രവര്‍ത്തകരും പിണറായിയെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു.
ജില്ലാ പോലീസ് ചീഫ് ഹരിശങ്കര്‍, ഡിവൈഎസ്പി ഷാജു പോള്‍, സിഐ പി.എം. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാസന്നാഹം ഒരുക്കിയിരുന്നു. റെയില്‍വേ സ്റ്റേഷനിലെ സ്വീകരണത്തിന് ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രി പിണറായി പാണ്ട്യാല മുക്കിലെ വീട്ടിലേക്ക് പോയതിനു ശേഷം ഓലയമ്പലത്ത് മണ്ഡലംതല സ്വീകരണത്തിലും പങ്കെടുത്തു. തുടര്‍ന്ന് പിണറായി സിപിഎം ഓഫീസില്‍ മണ്ഡലത്തിലെ വികസനകാര്യങ്ങള്‍ സംബന്ധിച്ച് എല്‍ഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തി.
ഉച്ചകഴിഞ്ഞ് രണ്ടിന് പയ്യാവൂരില്‍ ചമതച്ചാല്പുഴയില് മുങ്ങിമരിച്ച അഞ്ച് കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കും. നാലിന് മുഴപ്പിലങ്ങാട് സഫലം എഡ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടോദ്ഘാടനത്തിന് ശേഷം വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ ടൗണ്‍സ്ക്വയറില്‍ നടക്കുന്ന മുഖ്യമന്ത്രിക്കും കണ്ണൂര്‍ ജില്ലക്കാരായ മന്ത്രിമാര്‍ക്കും ഇടതുപക്ഷ എംഎല്‍എമാര്‍ക്കും എല്‍ഡിഎഫ് നേതൃത്വത്തില്‍ നല്കുന്ന സ്വീകരണ ചടങ്ങിലും പങ്കെടുക്കും.