ഹെയര്‍ സ്‌റ്റൈലുകള്‍ എന്ന്ു ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തു നോക്കിയാല്‍ എണ്ണമറ്റ റിസല്‍ട്ടുകള്‍ കിട്ടും. ഇതില്‍ ഏതു തെരഞ്ഞെടുക്കണമെന്ന കണ്‍ഫ്യൂഷനുമായി വഴിമുട്ടി നില്‍ക്കുന്നവര്‍ക്കു വഴി കാട്ടാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഹെയര്‍ സ്റ്റെന്‍സ്ലിംഗ് എന്ന പുത്തന്‍ പരീക്ഷണം അവതരിച്ചിരിക്കുകയാണ്. സൈറ്റിലെ ഇപ്പോഴത്തെ ട്രെന്‍ഡിംഗ് സ്‌റ്റൈല്‍ ഇതാണ്. കാലിഫോര്‍ണിയയിലെ ഹെയര്‍ സ്‌റ്റൈലിസ്റ്റായ ജനൈന്‍ കേര്‍ ആണ് ഇതിന്റെ ഉപജ്ഞാതാവ്.
ആദ്യം പേപ്പറില്‍ കളര്‍ പെന്‍സിലുകള്‍ ഉപയോഗിച്ചു ഡിസൈന്‍ വരച്ചു നോക്കുന്ന ഇവര്‍ അതിനുശേഷമേ അത് കസ്റ്റമറിന്റെ തലയില്‍ പരീക്ഷിക്കൂ. മഴവില്‍ മുതല്‍ പൂക്കള്‍ വരെ തലമുടിയില്‍ വിരിയിക്കാന്‍ ഇതിലൂടെ സാധിക്കും. ഈ പെയിന്റ് സ്ഥിരമായി തലമുടിയില്‍ പറ്റിപ്പിടിക്കുമോ എന്നു പേടിയുള്ളവര്‍ക്കായി പ്രത്യേക സര്‍വീസും ഇവര്‍ ഓഫര്‍ ചെയ്യുന്നുണ്ട്.
അത്തരക്കാര്‍ക്കു താല്കാലിക ഹെയര്‍ കളര്‍ സ്‌പ്രേകളും ഡൈകളും ഉപയോഗിച്ചു കിടിലന്‍ ഡിസൈനുകള്‍ ചെയ്തു തരും. ഇഷ്ടപ്പെട്ടെങ്കില്‍ പിന്നീട് സ്ഥിരമാക്കാമല്ലോ. ഏതാനും സാംപിളുകള്‍ കണ്ടുനോക്കിയിട്ടു പറയൂ സംഗതി കിടിലന്‍ അല്ലേ എന്ന്.