മുത്തേ പൊന്നേ പിണങ്ങല്ലേ… അരിസ്റ്റോ സുരേഷ് വീണ്ടും; കണ്ണാടി മുല്ലേ നീ എന്റെ പെണ്ണാടീ…

suresh250716ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേതാവും ഗായകനുമാണ് അരിസ്‌റ്റോ സുരേഷ്. ചിത്രത്തില്‍ സുരേഷ് എഴുതി ആലപിച്ച മുത്തേ പൊന്നേ പിണങ്ങല്ലേ… എന്ന പാട്ട് ഏറെ ജനശ്രദ്ധ നേടിയിരുന്നു.  ഈ പാട്ടിന് ശേഷമിതാ വീണ്ടും അരിസ്‌റ്റോ സുരേഷ് എത്തുന്നു. ഗാലറി വിഷന് വേണ്ടിയാണ് സുരേഷിന്റെ പുതിയ പാട്ട്.

മുത്തേ പൊന്നേ പോലെ തന്നെ ജനഹൃദയം കീഴടക്കാന്‍ കണ്ണാടി മുല്ലേ… എന്ന് തുടങ്ങുന്ന ഈ ഗാനത്തിനും കഴിയും എന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് അണിയറക്കാരുടെ വിശ്വാസം.  ഷഫീക് റഹ്മാനാണ് പാട്ടിന് വരികളെഴുതിയതും ഈണം നല്‍കിയതും. ഇതുവരെ ഒരു ലക്ഷത്തിന് അടുത്ത് ആളുകള്‍ വീഡിയോ ഗാനം യൂട്യൂബില്‍ കണ്ടുകഴിഞ്ഞു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ ഏതാനും രംഗങ്ങളില്‍ മാത്രമേ സുരേഷ് പ്രത്യക്ഷപ്പെട്ടുള്ളൂവെങ്കിലും അതിലൂടെ തന്നെ ഹിറ്റായിക്കഴിഞ്ഞിരുന്നു.

Related posts