മുരുകനിലെ ഡാഡിഗിരിജ ഭൈരവയില്‍ പേടിസ്വപ്നം!

dadyപുലിമുരുകനിലെ  നീചനായ വില്ലന്‍  കഥാപാത്രമാണ് ഡാഡിഗിരിജ.  മോഹന്‍ലാലിന്റെ ഹീറോയിസത്തോടു കിടപിടിക്കുന്ന  രീതിയില്‍ ശക്തമായി  ഈ കഥാപാത്രത്തെ  അവതരിപ്പിച്ചത് തെലുങ്ക് സൂപ്പര്‍ സ്റ്റാറായ  ജഗപതി ബാബുവാണ്.  പുലിമുരുകനിലെ  ഡാഡിഗിരിജയ്ക്കു ശേഷം, വിജയ് ചിത്രമായ  ഭൈരവയിലെ  വ്യത്യസ്തനായ  വില്ലന്‍ കഥാപാത്രത്തെ  അവതരിപ്പിക്കുകയാണിപ്പോള്‍ ജഗപതി ബാബു.

‘പുലിമുരുകനി’ലെ ഡാഡി ഗിരിജയില്‍  നിന്ന് വ്യത്യസ്തനായ  വില്ലന്‍ വേഷമാണ് ഭൈരവയില്‍  അവതരിപ്പിക്കുന്നത്. കാമറയ്ക്ക്  മുമ്പില്‍   നില്‍ക്കുമ്പോള്‍ തന്നെ വിജയിന് പൂര്‍ണ തൃപ്തിയായി. എനിക്കും തോന്നുന്നുണ്ട് ഈ വില്ലന്‍  കലക്കും എന്ന്-  ജഗപതി ബാബുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. രണ്ടു ദശാബ്ദക്കാലം തെലുങ്കില്‍ സൂപ്പര്‍ സ്റ്റാറായി  നിറഞ്ഞുനിന്ന  ജഗപതി ബാബു ഇപ്പോള്‍ മറ്റ് തെന്നിന്ത്യന്‍  ഭാഷാചിത്രങ്ങളില്‍  വില്ലന്‍  വേഷങ്ങളിലൂടെ  തിളങ്ങുകയാണ്.  പുലിമുരുകനിലെ ഡാഡി ഗിരിജയിലൂടെ  മലയാളികളുടെ പ്രീതി മുഴുവന്‍  നേടിക്കഴിഞ്ഞു ജഗപതി ബാബു.

ഇളയദളപതി വിജയ്‌യുടെ ഭൈരവയിലെ വ്യത്യസ്തനായ വില്ലനെയും മലയാളികള്‍ രണ്ട് കയ്യും നീട്ടി  സ്വീകരിക്കുമെന്ന്  ഉറപ്പുണ്ട്.  വിജയിന്റെ ആരാധകര്‍ ആവേശത്തോടെ  കാത്തിരിക്കുന്ന  ‘ഭൈരവ’ 2017 – ജനുവരിയില്‍ പൊങ്കല്‍ റിലീസായി തമിഴ്‌നാടിനൊപ്പം  കേരളത്തിലും  പ്രദര്‍ശനത്തിനെത്തും. മലയാളി സാന്നിധ്യം  കൊണ്ട് ഇതിനകം ശ്രദ്ധ നേടിയ ഭൈരവ പുലിമുരുകനിലെ വില്ലന്‍ കഥാപാത്രത്തിന്റെ സാന്നിധ്യം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടും. ഇഫാര്‍ ഇന്റര്‍നാഷണലിനുവേണ്ടി, റാഫി മതിര  കേരളത്തില്‍  അവതരിപ്പിക്കുന്ന  ‘ഭൈരവ’  വിജയാ പ്രൊഡക്ഷന്‍സ്  നിര്‍മിക്കുന്നു. സംവിധാനം – ഭരതന്‍, കാമറ – എം. സുകുമാര്‍, സംഗീതം – സന്തോഷ്  നാരായണന്‍ (കബാലി ഫെയിം)  എഡിറ്റര്‍ –  പ്രവീണ്‍  കെ. എന്‍, സംഘട്ടനം – അനില്‍ അരശ്, പി. ആര്‍.ഒ – അയ്മനം സാജന്‍, വിതരണം – ബീബക്രിയേഷന്‍സ്, സായൂജ്യം സിനിറിലീസ്, വിജയ്, ജഗതി ബാബു, കീര്‍ത്തി സുരേഷ്, തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു.

Related posts