സു​ധാ​ക​ര​നെ ത​ള്ളി, “സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ല’; നേ​മ​ത്തെ മ​ത്സ​രം കോ​ൺ‌​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലെന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ ഇ​ട​പെ​ട്ടി​ട്ടി​ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കെ. ​സു​ധാ​ക​ര​ന്‍റെ ആ​ക്ഷേ​പം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

“കോ-​ലീ-​ബി’ ആ​രോ​പ​ണ​ത്തെ മു​ല്ല​പ്പ​ള്ളി ത​ള്ളി. പൊ​തു​ജ​നം വ​ലി​ച്ചെ​റി​ഞ്ഞ ആ​രോ​പ​ണ​മാ​ണി​ത്. സി​പി​എം, ബി​ജെ​പി ബ​ന്ധം പു​റ​ത്താ​യ​തി​ന്‍റെ വെ​പ്രാ​ള​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സി​പി​എം നി​ല​പാ​ടെ​ന്തെ​ന്നും മു​ല്ല​പ്പ​ള്ളി ചോ​ദി​ച്ചു. യെ​ച്ചൂ​രി​ക്കൊ​പ്പ​മാ​ണോ പാ​ർ​ട്ടി​യും സ​ർ​ക്കാ​രും? പി​ണ​റാ​യി​യും ക​ട​കം​പ​ള്ളി ന​യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല​യ​ല്ല യു​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന വി​ഷ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​ന​മാ​ണ് യു​ഡി​എ​ഫി​ന്‍റെ മു​ദ്രാ​വാ​ക്യം. നേ​മ​ത്തെ മ​ത്സ​രം കോ​ൺ‌​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലാ​ണെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment