മുരുഗദോസ് ചിത്രത്തില്‍ നയന്‍താര ഇല്ല

Nayanഹിറ്റ്‌മേക്കര്‍ മുരുഗദോസ് ഒരുക്കുന്ന ദ്വിഭാഷ ചിത്രത്തില്‍ നയന്‍താര നായികയായി എത്തുമെന്ന് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തിലെ നായികയെ സംവിധായകന്‍ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. രാകുല്‍ പ്രീത് സിംഗിനെയാണ് മുരുഗദോസ് തന്റെ സിനിമയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തില്‍ മഹേഷ് ബാബുവാണ് നായകന്‍. എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നാണ് നയന്‍താരയുടെ വെളിപ്പെടുത്തല്‍. സൂര്യയെ നായകനാക്കി മുരുഗദോസ് ഒരുക്കിയ ഗജിനിയില്‍ നയന്‍താര അഭിനയിച്ചിട്ടുണ്ട്.

Related posts