നെല്ലിയുടെ മൂക്കില്‍ എന്തുവേണമെങ്കിലും വച്ചോളൂ, താഴെപ്പോകില്ല….

dogകാവലിനപ്പുറം വീടുകളില്‍ നായകളെ വളര്‍ത്തുന്നത് ഇന്നു സ്റ്റാറ്റസിന്റെ ഭാഗം കൂടിയായി മാറിയിരിക്കുകയാണ്. അതിനാല്‍ തന്നെ വിവിധ ഇനങ്ങളിലുള്ള നായ്ക്കളെ നാം വീടുകള്‍ വളര്‍ത്തുന്നു. ഇവയ്ക്കു പ്രത്യേക പരിശീലനങ്ങള്‍ നല്‍കുന്ന സ്ഥലങ്ങളും ഇന്നു നിലവിലുണ്ട്. ഇത്തരത്തില്‍ പരിശീലിപ്പിച്ച നായകളുടെ പല കഴിവുകളെ കുറിച്ചും നാം കേട്ടിരിക്കുന്നു. ഇതുപോലെ ഒരു അസാമാന്യ കഴിവുള്ള നായയാണു നെല്ലി.

ഗോള്‍ഡണ്‍ റിട്രീവര്‍ ഇനത്തില്‍പ്പെടുന്ന നായയാണു നെല്ലി. സാധാരണ, ബോളും പത്രവുമെല്ലാം എടുത്തുകൊണ്ടു വരുന്ന നായകളെ നാം കണ്ടിട്ടുണ്ടാകും. ഇവയില്‍നിന്നു വ്യത്യസ്തമായി ഇവയെല്ലാം മൂക്കില്‍ ബാലന്‍സ് ചെയ്യാന്‍ കഴിവുള്ളവനാണു നെല്ലി. തേങ്ങ, ബള്‍ബ്, ഗ്ലാസ്, കളിപ്പാട്ടങ്ങള്‍, ചെടിച്ചട്ടികള്‍ അങ്ങനെ സാധനം ഏതുമാകട്ടെ, അവയെല്ലാം നെല്ലി നിഷ്പ്രയാസം മൂക്കില്‍ ബാലന്‍സ് ചെയ്യും.

നെല്ലിയുടെ യജമാനനായ ടെറിക്ക് ഒരു ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടിവന്നിരുന്നു. ഈ സമയത്താണു നെല്ലിയുടെ മൂക്കില്‍ ഒരോ വസ്തുക്കള്‍ വച്ചു കൊടുക്കാന്‍ തുടങ്ങിയത്. ഇവയെല്ലാം നെല്ലി ബാലന്‍സ് ചെയ്യാന്‍ തുടങ്ങിയതോടെ ടെറി നെല്ലിയുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ പേജ് തുടങ്ങുകയും ചെയ്തു. ഒന്നര വര്‍ഷത്തിനുള്ളില്‍ നെല്ലിയുടെ പേജിനു 2,500 ഫോളോവേഴ്‌സാണുണ്ടായത്.

d1 d2 d3 d4

Related posts