പോത്തന്‍കോട്:ശ്രീകാര്യം ഗവണ്‍മെന്റ് സ്കൂളിലെത്തിയ അജ്ഞാതയുവതി മൂന്നാം ക്ലാസ് കാരിയെ ഇഞ്ചക്ഷന്‍ ചെയ്ത സംഭവത്തില്‍ ശ്രീകാര്യം പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.കുട്ടി ഇപ്പോള്‍ നിരീക്ഷണത്തിലാണ് . രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിസള്‍ട്ടിനെ ആശ്രയിച്ചാവും അന്വേഷണം നടത്തുക എന്നു പോലീസ് പറഞ്ഞു. കുട്ടി പറയുന്ന കാര്യങ്ങള്‍ എത്ര ത്തോളം വാസ്തവ മുണ്ടെ ന്നു അന്വേഷി ക്കും.ഉച്ചസമയത്ത് ആരും കാണാതെ ഒരു കുട്ടിയെ മാത്രം അജ്ഞാത യുവതി അതും സ്കൂള്‍ പി ടി എ ഹാളില്‍ കൊണ്ട് പോയി ഇഞ്ചക്ഷന്‍ ചെയ്തു എന്നു പറയു ന്നത് അവിശ്വസനീയമായ കാര്യമാണെന്നും രക്ത പരിശോധന ഫലം കിട്ടിയതിനു ശേഷം തുടര്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
ചാവടിമുക്കിലുള്ള ശ്രീകാര്യം ഗവണ്‍മെന്റ് ഹൈസ്കൂളില്‍ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ശ്രീകാ ര്യം സ്വദേശിനയായ ഏഴു വയസുകാരിയെയാണ് ഇഞ്ചക്ഷന്‍ ചെയ്തതായി പറയുന്നത്. വ്യാഴാഴ്ച രാവിലെ സ്കൂളില്‍ പോകുന്നതിന് വേണ്ടി കുട്ടിയെ കുളിപ്പിച്ചപ്പോള്‍ കൈ വേദന എടുക്കുന്നതായി കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. കാര്യം തിരക്കിയപ്പോഴാണ് സംഭവവിവരം അറിയുന്നത്. ഉടന്‍ തന്നെ രക്ഷിതാക്കള്‍ സ്കൂളിലും പോലീസിലും വിവരം അറിയിക്കുകയിരുന്നു.പോലീസ് ഇന്ന് സ്കൂളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഇന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്കൂള്‍ സന്ദര്‍ശിക്കും.