മങ്കൊമ്പ്: ചമ്പക്കുളത്താറ്റില്‍ ഇന്നലെ നടന്ന മൂലം വള്ളംകളിയില്‍ നടുഭാഗം ബോട്ട് ക്ലബ് രാജപ്രമുഖന്‍ ട്രോഫി നേടി. ആവേശം വാനോളമുയര്‍ന്ന ഫൈനല്‍ മത്സരത്തില്‍ രഞ്ജു ഏബ്രഹാം വലിയേടത്ത് ക്യാപ്റ്റനായുള്ള നടുഭാഗം ചുണ്ടന്‍ ഒന്നാമതെത്തി. ഫ്രെഡി ജോണ്‍സണ്‍ന്റെ നേതൃത്വത്തിലെത്തിയ മങ്കൊമ്പ് സെന്റ് പയസ് ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ് ടെന്‍ത് ചുണ്ടനെയാണ് ഇവര്‍ നേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്.
അവസാന നിമിഷംവരെ പോരാടിയ ശേഷം തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴ വെനീസ് ബോട്ട് ക്ലബിന്റെ ചമ്പക്കുളത്തിനു മൂന്നാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. സുനില്‍ ജോസഫ് വഞ്ചിക്കലായിരുന്നു ക്യാപറ്റന്‍.ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ കെ.സി. കുഞ്ഞുമോന്‍ ക്യാപ്റ്റനായുള്ള ജൂണിയര്‍ സിബിസിയുടെ ശ്രീ കാര്‍ത്തികേയന്‍ ഒന്നാമതായി തുഴഞ്ഞെത്തി.
എ ഗ്രേഡ് ഇരുട്ടുകുത്തി വിഭാഗത്തില്‍ കൈനകരി സെന്റ് മേരീസ് യുവദീപ്തിയുടെ മാമ്മൂടനാണ് ട്രോഫി. ക്യാപ്റ്റന്‍ ഷിനുക്കുട്ടന്‍ ജോസഫ് കായലിപ്പറമ്പ്. എ ഗ്രേഡ് വെപ്പുവള്ളങ്ങളുടെ മത്സരത്തില്‍ കുട്ടമംഗലം വാരിയേഴ്‌സ് ബോട്ട് ക്ലബിന്റെ ജിതിന്‍ ഷാജി ക്യാപ്റ്റനായ ചെത്തിക്കാടന്‍ ഒന്നാമതെത്തി. ജലോത്സവത്തിനു തുടക്കം കുറിച്ച് കളക്ടര്‍ ആര്‍. ഗിരിജ പതാകയുയര്‍ത്തി. കുട്ടനാട് എംഎല്‍എ തോമസ്ചാണ്ടി ജലമേള ഉദ്ഘാടനം ചെയ്തു. അഡ്വ. യു. പ്രതിഭാഹരി എംഎല്‍എ ജലഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.