മെല്‍ബണില്‍ മലയാളി യുവാവിന്റെ മരണത്തില്‍ ഭാര്യയും കാമുകനെയും അറസ്റ്റു ചെയ്തു. ഭര്‍ത്താവിനെ കൊന്നത് ഉറക്കത്തില്‍ സയനൈഡ് നല്‍കി.

SOPHYസിനിമാ കഥയെ വെല്ലുന്ന രീതിയിലുള്ള കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞുവീഴുമ്പോള്‍ ഞെട്ടിത്തരിച്ച് കേരള സമൂഹം. മെല്‍ബണ്‍ യുഎഇ എക്‌സ്‌ചേഞ്ചില്‍ ഉദ്യോഗസ്ഥനായിരുന്ന പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാം (34) കൊല്ലപ്പെട്ടകേസില്‍ ഭാര്യ സോഫി(32) കാമുകന്‍ പാലക്കാട് സ്വദേശി  അരുണ്‍ കമലാസാനന്‍(34) എന്നിവര്‍ അറസ്റ്റിലായി.

ഒന്‍പതു മാസം പിന്നിട്ട  കേസില്‍ ഭാര്യ സോഫിയില്‍ പോലീസിനു ഉണ്ടായ സംശയമാണ് കേസ് തെളിയാന്‍ കാരണമായത്. ഇക്കാലങ്ങളില്‍ ഇവരുടെ മൊബൈലിലേക്ക് വന്ന  മലയാളം സംഭാഷണം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയപ്പോഴാണ് ഇതൊരു സ്വാഭാവിക മരണമല്ല ആസൂത്രി കൊലപാതകമെന്ന് പോലീസിനു മനസ്സിലായത്. കൊലപാതകത്തിലേക്ക്് പ്രതിയെ നയിച്ചകഥ പോലീസ് പറയുന്നതിങ്ങനെ…

സ്കൂള്‍ കാലം മുതല്‍ തുടങ്ങിയതായിരുന്നു സാം എബ്രഹാമിന്റെയും സോഫിയുടെയും പ്രണയം.സ്കൂള്‍വിദ്യാഭ്യാസത്തിനു ശേഷം സോഫി കോളജ് പഠനം നടത്തിയത് കോട്ടയത്തെ ഒരു സ്വാശ്രയ കോളജിലായിരുന്നു. ഇവിടെവച്ച് ഒപ്പം പഠിച്ച അരുണുമായി  പ്രണയത്തിലായി. ഈ സമയത്തും പഴയ കാമുകനുമായും സോഫി പ്രണയം തുടര്‍ന്നു കൊണ്ടിരുന്നു. ഇരട്ട പ്രണയത്തില്‍ സോഫി വിവാഹം കഴിക്കാന്‍ തെരഞ്ഞെടുത്തത് ആദ്യ കാമുകനായ സാം എബ്രഹാമിനെയായിരുന്നു.

വിവാഹ ശേഷം ദമ്പതികള്‍ ജോലിക്കായി ഓസ്‌ട്രേലിയയിലേക്ക് പോയി. മെല്‍ബണില്‍ ഭാര്‍ത്താവിനോടൊപ്പം സന്തോഷത്തോടെ  കുടുംബ ജീവിതം നയിച്ചു വരുമ്പോള്‍ മുന്‍ കാമുകനായ അരുണും ജോലി നേടി ഓസ്‌ട്രേലിയയില്‍ എത്തി. ഇവിടെ വച്ചുള്ള  ഇരുവരുടെയും കണ്ടുമുട്ടല്‍ വീണ്ടും പ്രണയത്തിലേക്ക് നയിച്ചു. പ്രണയം തുടര്‍ന്ന് കൊണ്ടുപോകുന്നതിനിടയില്‍  സോഫിക്കും സാമിനും ഒരു ആണ്‍ കുഞ്ഞുപിറന്നു. ഒരു അമ്മയായിട്ടും കാമുകനോടുള്ള പ്രണയം അപ്പോഴും അവരില്‍ ത്രീവ്രമായിക്കൊണ്ടിരുന്നു.

പിന്നീട്, രഹസ്യ ബന്ധത്തിനു ഭര്‍ത്താവ് ഒരു തടസ്സമാകുമെന്ന് കരുതി ഇരുവരും ചേര്‍ന്ന് സാമിനെ ഇല്ലാതാക്കാന്‍  ശ്രമിച്ചു. രണ്ടു വട്ടം  ശ്രമം നടത്തിയെങ്കിലും  പരാജയപ്പെട്ടു. തുടര്‍ന്നാണ് വളരെ കൃത്യമായ തന്ത്രത്തിലൂടെ  സാമിനെ ഇല്ലാതാക്കിയത്. പതിവുപോലെ വളരെ സ്‌നേഹത്തോടെ ഭര്‍ത്താവിനോടൊപ്പം കിടന്നുറങ്ങിയ സോഫി കാമുകന്റെ നിര്‍ദ്ദേശമനുസരിച്ച് പാതിരാത്രിയില്‍ ഉറക്കത്തില്‍ ഭര്‍ത്താവിന് സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നു

കഴിഞ്ഞ ഒകടോബര്‍ 14നാണ്, ഉറക്കത്തിനിടയില്‍ ഹൃദയാഘാതം മൂലം സാം മരിച്ചെന്ന്  സോഫി  ബന്ധുക്കളെ അറിയിച്ചത്. നാട്ടിലെത്തിച്ച മൃതദേഹം 23ന് സംസ്കരിച്ചു. പിന്നീട്  സോഫി മെല്‍ബണിലേക്ക് മടങ്ങിപ്പോയി. പോസ്റ്റുമാര്‍ട്ടത്തിലുണ്ടായ സംശയമാണ് കേസ് അന്വേഷണം സോഫിയയിലേക്ക് എത്തിച്ചത്. അന്വേഷണത്തില്‍ സാം എബ്രഹാമിന് നേരേ മുന്‍പും വധശ്രമമുണ്ടായിരുന്നതായി പോലീസ് കണെ്ടത്തി. ഇതിന്റെ ചുവടുപിടിച്ച് നടന്ന അന്വേഷണത്തിലാണ് പോലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കാറിനുള്ളില്‍ ഒളിച്ചിരുന്ന മുഖംമൂടിയണിഞ്ഞ ഒരാള്‍ സാമിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഈ ആക്രമണം നടത്തിയത് അരുണ്‍ കമലാസനായിരുന്നെന്ന് പോലീസ് പറയുന്നു.

അടുത്ത വര്‍ഷം ഫെബ്രുവരി 13-നായിരിക്കും കോടതി കേസ് വീണ്ടും പരിഗണിക്കുക. സാമിനും സോഫിയക്കും നാലു വയസുള്ള ഒരു കുട്ടിയുമുണ്ട്.

Related posts