സൗന്ദര്യം വർദ്ധിപ്പിക്കുന്ന പൊടിക്കൈകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് പലരുടെയും ഹോബിയാണ്.
ചിക്കാഗോയിൽ നിന്നുള്ള മോഡലും ബ്യൂട്ടി ബ്ലോഗറുമായ ബ്രിയാന ക്രിസ്റ്റ്യാൻസൺ എന്ന യുവതി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മൈലാഞ്ചി കൊണ്ട് എങ്ങനെ ലിപ്സ്റ്റിക് ഇടാമെന്നാണ് യുവതി വീഡിയോയിൽ കാണിക്കുന്നത്.
മെഹന്ദി കോണിൽ നിന്നും മൈലാഞ്ചി ഒരു ചെറിയ പാത്രത്തിലേക്കു മാറ്റി ബ്രഷ് ഉപയോഗിച്ച് ചുണ്ടിൽ പുരട്ടുന്നതാണ് വീഡിയോയിലുള്ളത്.
ഉണങ്ങിയതിനുശേഷം മൈലാഞ്ചി നീക്കം ചെയ്യുന്നതും ചുവന്ന ചുണ്ടുകൾ കാണിക്കുന്നതും വീഡിയോയിൽ കാണാം. സംഭവം വൈറലായെങ്കിലും പണി പാളി.
മെഹന്ദി കോണിൽ കെമിക്കലുകൾ ഉണ്ടെന്നുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നെന്ന് പറഞ്ഞ് രണ്ടു ദിവസത്തിനുള്ളളിൽ ബ്രിയാന വീണ്ടും രംഗത്ത് എത്തി.
രണ്ടുദിവത്തിനുള്ളിൽ ചുണ്ടിലെ നിറം മാഞ്ഞുപോയെന്നും എന്നാൽ ചുണ്ട് ചെറുതായി പൊള്ളിയെന്നും ബ്രിയാന പറയുന്നു.
ഇനിയാരും ഇത്തരത്തിൽ ചുണ്ടിൽ മൈലാഞ്ചി പുരട്ടരുതെന്നു ബ്രിയാന വീഡിയോയിൽ ഉപദേശിക്കുന്നുണ്ട്.