മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കാഷ് അവാര്‍ഡ് വിതരണം ചെയ്തു

klm-awardകൊല്ലം: വിദ്യാര്‍ഥികള്‍ സ്വന്തം കഴിവ് ഉപയോഗിച്ച് പഠനം നടത്തി ഉന്നത വിജയം നേടിയാല്‍ മാത്രമെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് നടപ്പിലാകുകയുള്ളുവെന്ന് കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ജനറല്‍സെക്രട്ടറി കുളത്തൂര്‍ കുഞ്ഞുകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. കേരളാസ്റ്റേറ്റ് പ്രൈവറ്റ് മോട്ടോര്‍വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ(കെടിയുസി -എം ) ആഭിമുഖ്യത്തില്‍ തൊഴിലാളികളുട മക്കള്‍ക്കുള്ളഅവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കുഞ്ഞുകൃഷ്ണപിള്ള. കുരീപ്പുഴഷാനവാസ്അധ്യക്ഷതവഹിച്ചു. ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, ചെപ്പള്ളി പ്രസന്നന്‍, മാത്യൂസ്, പുത്തൂര്‍ വര്‍ഗീസ്, കെ.വി എബ്രഹാം, കൃഷ്ണപിള്ള നീലേശ്വരം, ജോയിതോമസ്, സി.മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts