ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മോദി ഷെഹന്‍ഷാ (ചക്രവര്‍ത്തി) ചമഞ്ഞു പ്രവര്‍ത്തിക്കുകയാണെന്നും, ഇവിടെ ചക്രവര്‍ത്തിയല്ല പ്രധാനമന്ത്രിയാണുള്ളതെന്നും സോണിയ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ള വരള്‍ച്ചയും കൊടിയ ക്ഷാമവും കര്‍ഷകരുടെ പ്രശ്നങ്ങളും മോദി സര്‍ക്കാര്‍ കാണുന്നില്ലെന്നും സോണിയ ആരോപിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ രണ്്ടാം വാര്‍ഷികാഘോഷങ്ങളോടു അനുബന്ധിച്ച് നടത്തിയ ആഘോഷങ്ങളെ വിമര്‍ശിച്ചായിരുന്നു സോണിയയുടെ പ്രസ്താവന.
അതേസമയം സോണിയയുടെ പ്രസ്താവന അങ്ങേയറ്റം പരിതാപകരമാണെന്ന് ബിജെപി വക്താവ് സംപീത് പത്ര പറഞ്ഞു.