മോഹന്‍ലാല്‍ വീണ്ടും കന്നഡ ഭാഷാ സിനിമയില്‍ അഭിനയിക്കുന്നു. നാഗണ്ണ സംവിധാനം ചെയ്യുന്ന കണ്ണേശ്വര എന്ന സിനിമയിലാണ് മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കന്നഡ സൂപ്പര്‍താരം ഉപേന്ദ്രയാണ് ചിത്രത്തിലെ മറ്റൊരു നായകന്. വേദികയാണ് നായികയായെത്തുന്നത്. കന്നഡയ്ക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ സിനിമ യുടെ ചിത്രീകരണം തുട ങ്ങും. 2015ല്‍ പ്രദര്‍ശ നത്തിന് എത്തിയ മൈത്രി ആയിരുന്നു മോഹന്‍ ലാലിന്റെ ആദ്യ കന്നഡ ചിത്രം.
മോഹന്‍ലാല്‍ വീണ്ടും കന്നഡയില്‍
