പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ നടന്ന സ്വകാര്യ കാര്‍ണിവലിലെ യന്ത്ര ഊഞ്ഞാലില്‍ നിന്നും അഞ്ചുവയസുകാരന് വീണു മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും ജില്ലാകളക്ടറും രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണം. കാര്‍ണിവല്‍ നടത്തിപ്പിനെ കുറിച്ചും അനുമതി നല്‍കിയവരെ കുറിച്ചും അനേ്വഷിക്കണം.
സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും അനേ്വഷിക്കണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു. ജയന്റ് വീലിന്റെ പ്രവര്‍ത്തനക്ഷമത, കാലപ്പഴക്കം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഏതെങ്കിലും ഏജന്‍സി പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടുണ്ടോയെന്നതും അനേ്വഷണ വിധേയമാക്കണം. കാര്‍ണിവല്‍ നടത്തിപ്പിന് പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി ഉണ്ടായിരുന്നില്ലെന്ന ആക്ഷേപവും അനേ്വഷിക്കണമെന്ന് കമ്മീഷന് അംഗം കെ. മോഹന്‍ കുമാര്‍ നടപടിക്രമത്തില്‍ ആവശ്യപ്പെട്ടു. കേസ് പത്തനംതിട്ടയില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ പരിഗണിക്കും.