ഇനി ആദ്യഷോ ഭാര്യയോടൊപ്പം..! മാമ്മാങ്കത്തിനായി നയം വ്യക്തമാക്കിയപ്പോൾ പെണ്ണുവീട്ടുകാർക്കും സമ്മതം; നവംബർ 21ലെ  വി​വാ​ഹം നേ​ര​ത്തെ​യാ​ക്കി മ​മ്മൂ​ട്ടി ആ​രാ​ധ​ക​ൻ മെയ്മോൻ  

സ്വ​ന്തം ക​ല്യാ​ണ​മാ​ണോ മമ്മൂട്ടിയുടെ സിനമയാണോ വ​ലു​തെ​ന്ന് ചോ​ദി​ച്ചാ​ൽ ഒ​രു സം​ശ​യ​വു​മി​ല്ലാ​തെ മെ​യ്മോ​ൻ പ​റ​യും  സിനിമയെന്ന്.  മമ്മൂട്ടിയുടെ കടുത്ത ആരാധകനായ മെയ്മോന്‍റെ കല്യാണം ഉറപ്പിച്ചത് മെഗാസ്റ്റാർ മമ്മുക്കയുടെ മാമാങ്കം പുറങ്ങുന്ന ന​വം​ബ​ർ 21നാ​യി​രു​ന്നു.

റിലീസിംഗ് ഡേറ്റ് പുറത്ത് വന്നതോടെ ആദ്യ ദിനം ആദ്യഷോയെന്നതിന് കല്യാണം തടസമാകും. പിന്നെ ഒന്നും ആലോചിച്ചില്ല. സ്വന്തം വീട്ടുകാരോട് ആലോചിച്ച ശേഷം തന്‍റെ തീരുമാനം വധുവിന്‍റെ വീട്ടുകാരേയും അറിയിച്ചു. ചെറുക്കന്‍റെ ആ ആഗ്രഹത്തിന് പെൺവീട്ടുകാരും എതിര് നിന്നില്ല. നല്ലൊരു മുഹൂർത്തം നോക്കി മെയ്മോനും വധുവും ബുധനാഴ്ച വിവാഹിതരായി.

എം. ​പ​ത്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​മാ​ങ്ക​ത്തി​നാ​യി ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്. ഉ​ണ്ണി​മു​കു​ന്ദ​ൻ, അ​ച്യു​ത​ൻ, പ്രാ​ചി തെ​ഹ്ല​ൻ, അ​നു​സി​ത്താ​ര, ഇ​നി​യ, ക​നി​ഹ, സു​രേ​ഷ് കൃ​ഷ്ണ, മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. കാ​വ്യ ഫി​ലിം ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പ​ള്ളി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts