യാത്രക്കാരുടെ ജീവന്‍ പന്താടുന്നത് റെയില്‍വേ അവസാനിപ്പിക്കണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍

l-trainകൊല്ലം : ആധുനിക സിഗ്നലിംഗ് സംവിധാനം ഉള്‍പ്പെടെയുളള സുരക്ഷാ  ക്രമീകരണങ്ങള്‍ നടപ്പിലാക്കാതെ ട്രെയിന്‍  യാത്രക്കാരുടെ ജീവന്‍ പന്താടുന്നത് അവസാനിപ്പിക്കണമെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പരവൂര്‍ സജീബ്, ജില്ലാ പ്രസിഡന്റ് ടി.പി.ദിപുലാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു . ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉത്തരപ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലെ പുഖ്‌റായനിലുണ്ടായ അപകടം.

അപകടം ഉണ്ടാകുമ്പോള്‍ സുരക്ഷയെ കുറിച്ച് വാതോരാരതെ സംസാരിക്കുന്ന റെയില്‍വേ പിന്നീട് അവയെല്ലാം മറന്നാണ് പ്രവര്‍ത്തിക്കുന്നത്. റെയില്‍വേ യാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും റെയില്‍വേ യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കണമെന്നും റെയില്‍വേ പാസഞ്ചേഴ്‌സ് അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു. മുന്‍ അറ്റോമിക്എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്ക്കര്‍ റെയില്‍വേയ്ക്ക് സമര്‍പ്പിച്ച സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related posts