സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: കൊടുംവെയിലില്‍ ഗ്രാമങ്ങളും നഗരങ്ങളും ചുട്ടു പൊള്ളുമ്പോള്‍ പാതയോരങ്ങളില്‍ യാത്രികര്‍ക്ക് ആശ്വാസമായി വിവിധയിനം ദാഹശമിനികള്‍ നിരന്നുകഴിഞ്ഞു. കടുത്ത വേനലില്‍ ഗ്രാമ- നഗരവാസികളും യാത്രി കരുമെല്ലാം വല്ലാതെ വലയു കയാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രതികൂല കാലാവസ്ഥയില്‍ നീറുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ദേശീയ പാതയിലും ഗ്രാമീണപാ തകളിലു മൊക്കെ വഴിയോര ങ്ങളില്‍ അങ്ങിങ്ങായി വിവിധയിനം ദാഹശമിനികളുടെ വില്‍പ്പനയും ഗംഭീരമായി പുരോഗമിക്കുന്നുണ്ട്. നെയ്യാറ്റിന്‍കര മൂന്നുകല്ലിന്‍മൂടിനും പത്താംകല്ലിനും മധ്യേയായി കരിമ്പിന്‍ ജ്യൂസ് വ്യാപാരമാണ് പാതയോരത്ത് ആദ്യമായി തുടങ്ങിയത്.ന
കോയമ്പത്തൂര്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കരിമ്പ് എത്തിക്കുന്നതെന്ന് ജ്യൂസ് തയാറാക്കുന്ന വ്യാപാരി പറഞ്ഞു. ആന്ധ്രാപ്രദേശ് കരിമ്പിന് മധുരം കൂടുതലാണ്. മാത്രമല്ല, തമിഴ്‌നാട് കരിമ്പിനെക്കാള്‍ നീരും ഇരട്ടിയിലേറെ ലഭിക്കും. ആന്ധ്രയില്‍ നിന്നുള്ള കരിമ്പില്‍ നിന്നും കുറഞ്ഞത് ഏഴെട്ടു ഗ്ലാസ് ജ്യൂസ് വരെ തയാറാക്കാം. കോയമ്പത്തൂര്‍ കരിമ്പില്‍ നിന്നും രണ്ടോ മൂന്നോ ഗ്ലാസ് ജ്യൂസ് മാത്രമേ കിട്ടുകയുള്ളൂ. ഇഞ്ചിയും നാരങ്ങയും യഥാവിധി ചേര്‍ത്താണ് ജ്യൂസ് തയാറാക്കുന്നത്. ഗ്ലാസ് ഒന്നിന് ഇരുപത് രൂപയാണ് നിരക്ക്. കരിക്ക് കച്ചവടം നെയ്യാറ്റിന്‍കരയില്‍ പലയിടത്തും ഉഷാറായി നടക്കുന്നു. നേരത്തെ 25 രൂപയുണ്ടായിരുന്ന ഇടത്ത് ഇപ്പോള്‍ മുപ്പതു രൂപ വരെ ഈടാക്കുന്നുണ്ട്.
തണ്ണിമത്തന്‍ ജ്യൂസിനും ഇപ്പോള്‍ കാര്യമായ ഡിമാന്‍ഡാണ്. ഒരു ഗ്ലാസ് ജ്യൂസിന് പതിനഞ്ച് രൂപയാണ് വില. അയല്‍സംസ്ഥാ നങ്ങളില്‍ നിന്നുള്ള തണ്ണിമത്തന്‍ വില്‍പ്പനയും കുറവല്ല. ദേശീയപാത യോരത്ത് തണ്ണി മത്തന്‍ വില്‍പ്പന യാണ് കെങ്കേ മമായി തുടരുന്നത്. ചെറു തും വലുതു മായ അനേ കം തട്ടുകള്‍ തണ്ണിമത്തന്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്. കിലോയ്ക്ക് പതിനഞ്ച് രൂപ എന്ന ക്രമത്തി ലാണ് തണ്ണിമത്തന്‍ തൂക്കി വില്‍ക്കു ന്നത്. കോഴിക്കോ ടന്‍ കുലുക്കി സര്‍ബത്ത് തട്ടു കളും പാതയോ രത്ത് പ്രത്യക്ഷപ്പെ ട്ടുകഴിഞ്ഞു. സര്‍ബത്തിന്റെ വൈവിധ്യമാര്‍ന്ന ചേരുവകള്‍ ഉപയോഗിക്കുന്നത് ആവശ്യക്കാരെ ആകര്‍ഷിക്കുന്നു. പാല്‍ സര്‍ബത്താണ് മറ്റൊരു ഇനം. മോരു കച്ചവടവും ഇപ്പോള്‍ നടക്കുന്നു. കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഈ പാനീയങ്ങള്‍ തയാറാക്കി വില്‍ക്കുന്നവരുടെ കൂട്ടത്തിലുണ്ട്.